കണ്ണൂർ: കനത്ത മഴയെത്തുടർന്നുണ്ടായ വെള്ളക്കെട്ടിൽ വീണ് കണ്ണൂരിൽ രണ്ട് മരണം. ചൊക്ലി ഒളവിലം സ്വദേശിയായ കുനിയിൽ ചന്ദ്രശേഖരൻ (61), മട്ടന്നൂർ സ്വദേശി കുഞ്ഞാമിന (51) എന്നിവരാണ് മരിച്ചത്. കണ്ണൂരിൽ ഇന്നലെ തുടങ്ങിയ ശക്തമായ മഴയിൽ മിക്ക പ്രദേശങ്ങളും വെള്ളത്തിനടിയിലായിരുന്നു. മഴക്കെടുതിയിൽ ഇതുവരെ നാലുപേരാണ് സംസ്ഥാനത്ത് മരിച്ചിരിക്കുന്നത്. പാലക്കാട് കനത്ത മഴയിൽ വീട് തകർന്നുവീണ് അമ്മയും മകനും മരിച്ചിരുന്നു. നഗരപ്രദേശങ്ങളിൽ പലയിടത്തും മഴമൂലം വെള്ളക്കെട്ട് ഉണ്ടായിരിക്കുകയാണ്. കോഴിക്കോട്ടും തൃശൂരിലും ഇടുക്കിയിലും മരംവീണ് വീടുകൾ തകർന്നു. പെരിയാറ്റിൽ ജലനിരപ്പ് ഉയർന്നതിനാൽ ആലുവ ശിവക്ഷേത്രവും മണപ്പുറവും വെള്ളത്തിൽ മുങ്ങി. മഴക്കെടുതികൾ രൂക്ഷമായതോടെ എല്ലാ താലൂക്ക് ഓഫീസുകളിലും കൺട്രോൾ റൂമും ദുരിതാശ്വാസ കേന്ദ്രങ്ങളും തുറക്കാൻ മന്ത്രി കെ.രാജൻ നിർദേശം നൽകിയിട്ടുണ്ട്. ആറ് ലക്ഷത്തിലധികം പേരെ മാറ്റിപ്പാർപ്പിക്കാനുള്ള സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ടെന്നാണ് മന്ത്രി വ്യക്തമാക്കുന്നത്. എൻഡിആർഎഫ് സംഘങ്ങളും സജ്ജമാണ്.
WANTED MARKETING MANAGER
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.