തൃശൂർ : തിരുവില്വാമലയിൽ കൂട്ടആത്മഹത്യക്ക് ശ്രമിച്ച രണ്ടുപേർ മരിച്ചു. തിരുവില്വാമല ഒരലാശേരി സ്വദേശി ശാന്തി(43), മകൻ രാഹുൽ (7 )എന്നിവരാണ് മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റശാന്തിയുടെ ഭർത്താവ് ഒരലാശേരി ചോലക്കോട്ടിൽ രാധാകൃഷ്ണനും(47) മൂത്ത മകൻ കാർത്തികും (14) ചികിത്സയിലാണ്.
ഇന്ന് പുലര്‍ച്ചെയാണ് മണ്ണണ്ണെ ഒഴിച്ച് നാലുപേരും ആത്മഹത്യക്ക് ശ്രമിച്ചത്. അടുക്കളഭാഗത്ത് നിന്നാണ് തീകൊളുത്തിയത്. സാമ്പത്തിക ബാധ്യതയെ തുടർന്നാണ് ആത്മഹത്യക്ക് ശ്രമിച്ചത് എന്ന് പോലീസ് പറയുന്നു. തൃശൂര്‍ മെഡിക്കല്‍കോളജില്‍ വെച്ചാണ് അമ്മയും മകനും മരിച്ചത്.