കൂട്ടത്തോടെ അവധി ; നടപടിയില്‍ സൂപ്രണ്ടിന്‍റെ മുറി പൂട്ടിയിട്ട് ആംബുലന്‍സ് ഡ്രൈവര്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം :  ആശുപത്രി സൂപ്രണ്ടിന്‍റെ മുറി പൂട്ടിയിട്ട് ആംബുലന്‍സ് ഡ്രൈവര്‍. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലാണ് സംഭവം. സൂപ്രണ്ടിന്‍റെ മുറിയുടെ  പ്രധാന കവാടത്തിന്‍റെ വാതിലാണ് ആംബുലന്‍സ് ഡ്രൈവര്‍ പൂട്ടിയത്. തുടര്‍ച്ചയായുള്ള പരാതിയെ തുടര്‍ന്ന് ആംബുലന്‍സ് ഡ്രൈവര്‍മാര്‍ ഉപയോഗിച്ചിരുന്ന മുറി പൂട്ടുന്നതിന് നേരത്തെ ആശുപത്രി ഉന്നത സമിതി തീരുമാനിച്ചിരുന്നു.

ആംബുലന്‍സ് ഡ്രൈവര്‍മാര്‍ കൂട്ടത്തോടെ അവധിയെടുക്കുന്നത് രോഗികള്‍ക്ക് വേണ്ടി സൗജന്യമായി ഓടേണ്ട ആംബുലന്‍സുകള്‍ സര്‍വീസ് നടത്താതെ നിര്‍ത്തിയിടേണ്ട സാഹചര്യം വന്നു. തുടര്‍ച്ചയായി അവധിയെടുത്തതോടെ ഡ്രൈവര്‍മാരുടെ വിശ്രമമുറി പൂട്ടാന്‍ സൂപ്രണ്ട് തീരുമാനിച്ചു.ഇതിന് പിന്നാലെ അവര്‍ക്ക് മറ്റൊരു മുറി അനുവദിക്കുകയും ചെയ്തിരുന്നതാണ്.

എന്നാല്‍ പഴയ മുറിതന്നെ വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മെഡിക്കല്‍ കോളേജുമായി യാതൊരുവിധ ബന്ധവുമില്ലാത്ത എസ്.എ.ടിയിലെ ആംബുലന്‍സ് ഡ്രൈവര്‍ ആത്മാനന്ദനാണ് പ്രധാന കവാടം പൂട്ടിയത്. രോഗികളെ കൊണ്ടുപോകുന്ന പ്രധാന ലിഫ്റ്റ് ഉള്‍പ്പെടെയുള്ള സ്ഥലമാണ് പുതിയ താഴിട്ട് പൂട്ടിയത്. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തുന്ന രോഗികള്‍ക്ക് പരിശോധനയ്ക്കും മറ്റും പോകാനായി നാല് ആംബുലന്‍സാണുള്ളത്. അവയ്ക്ക് ആറ് ഡ്രൈവര്‍മാരുമുണ്ട്.

അടിയന്തരഘട്ടത്തിലും പരിശോധനകള്‍ക്കുമായി ശ്രീചിത്തിര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ്, എസ്.എ.ടി., റീജണല്‍ കാന്‍സര്‍ സെന്‍റര്‍ എന്നിവിടങ്ങളിലേക്ക് രോഗികളെയെത്തിക്കേണ്ടത് ഈ ആംബുലന്‍സുകളിലാണ്. ഡ്രൈവര്‍മാരുടെ അനാസ്ഥ ശ്രദ്ധയില്‍പ്പെട്ട സൂപ്രണ്ട് കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയില്‍ ആംബുലന്‍സുകളുടെ ഉപയോഗം തൃപ്തികരമല്ലെന്ന് കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് നടപടിയെടുത്തത്. എന്നാല്‍ അതിനെതിരെ ആംബുലന്‍സ് ഡ്രൈവര്‍ സൂപ്രണ്ടിന്‍റെ മുറിയിലേക്ക് പോകുന്ന പ്രധാന കവാടമാണ് പൂട്ടിയത്. ഇത് പിന്നീട് അധികൃതര്‍ തകര്‍ത്ത് അകത്ത് കയറി.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആഗസ്റ്റ് 15 മുതൽ കേരളത്തിലെ പോലീസ് സ്റ്റേഷനുകളിൽ വൻ മാറ്റം

0
തിരുവനന്തപുരം: സംസ്ഥാനത്ത് പോലീസ് സ്റ്റേഷനുകളിൽ ആഗസറ്റ് 15 മുതൽ സമഗ്രമാറ്റം....

കശുവണ്ടി കോർപ്പറേഷൻ അഴിമതി കേസിലെ പ്രോസിക്യൂഷൻ അനുമതി ഉത്തരവ് പ്രതിയ്ക്ക് ആദ്യം ലഭ്യമാക്കിയത് മനപൂർവ്വമെന്ന്...

0
കൊച്ചി: കശുവണ്ടി കോർപ്പറേഷൻ അഴിമതി കേസിലെ പ്രോസിക്യൂഷൻ അനുമതി ഉത്തരവ് പ്രതിയ്ക്ക്...

ഫോറസ്റ്റ് സ്റ്റേഷനിൽ അടിപിടി , ഡെപ്യൂട്ടി റേഞ്ച് ഓഫീസർ ഉൾപ്പെടെ രണ്ടുപേർക്ക് സസ്‌പെൻഷൻ

0
മലപ്പുറം: നിലമ്പൂർ എടക്കരയിൽ ഡ്യൂട്ടി സമയത്ത് മദ്യലഹരിയിൽ സഹപ്രവർത്തകരായ ഉദ്യോഗസ്ഥരെ...

തൃശൂര്‍ തളിക്കുളത്ത് ഓയില്‍ മില്ലില്‍ വൻ തീപിടിത്തം

0
തൃശൂര്‍: തളിക്കുളത്ത് ദേശീയപാതയുടെ സമീപത്ത് ഓയിൽ ആൻഡ് ഫ്‌ളൌർ മില്ലിൽ തീ...