പത്തനംതിട്ടയിലും നരബലി ; സാമ്പത്തിക അഭിവൃദ്ധിക്കു വേണ്ടി രണ്ട് യുവതികളെ കൊലപ്പെടുത്തി കുഴിച്ചു മൂടി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: കേരളത്തിൽ നരബലി നടന്നതായി റിപ്പോർട്ട്. പത്തനംതിട്ടയിലും നരബലി. സാമ്പത്തിക അഭിവൃദ്ധിക്കു വേണ്ടി രണ്ട് സ്ത്രീകളെ കൊലപ്പെടുത്തി കുഴിച്ചു മൂടി. തിരുവല്ലയിലെ ദമ്പതികൾക്ക് വേണ്ടിയാണ് പെരുമ്പാവൂരിൽ നിന്നുള്ള ഏജന്റ് കാലടിയിൽ നിന്നും കടവന്ത്രയിൽ നിന്നുമുള്ള സ്ത്രീകളെ കടത്തിക്കൊണ്ടുപോയത്. സാമ്പത്തിക അഭിവൃദ്ധിക്കായാണ് നരബലി നടത്തിയത്.

തിരുവല്ലക്കാരായ ദമ്പതികൾക്ക് വേണ്ടിയാണ് ഇവരെ നൽകിയതെന്നാണ് റിപ്പോർട്ട്. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. മിസിങ് കേസ് അന്വേഷണത്തിലാണ് വിവരങ്ങൾ പുറത്ത് വന്നത് . സ്ത്രീകളെ കഴുത്തറുത്ത് കൊലപ്പെടുത്തി കുഴിച്ചിടുകയായിരുന്നെന്നാണ് വിവരം. പെരുമ്പാവൂർ സ്വദേശി ഷിഹാബ് എന്ന റഷീദാണ് എജന്റ്. ഭഗവന്ത്, ലൈല എന്നിവരാണ് കസ്റ്റഡിയിലായ ദമ്പതിമാർ. പത്തനംതിട്ട ആറന്മുള പോലീസ് സ്റ്റേഷന്‍ അതിര്‍ത്തിയിലെ പുന്നക്കാട് ആണ് സംഭവം നടന്നത്.

കടവന്ത്ര പൊന്നുരുന്നി പഞ്ചവടി കോളനിയിൽനിന്നു കാണാതായ പത്മ എന്ന യുവതിയെയാണ് കൊലപ്പെടുത്തിയത്. ലോട്ടറി വിൽപന നടത്തി വന്നിരുന്ന ഇതര സംസ്ഥാനക്കാരിയായ യുവതിയാണ് ഇവർ. കടവന്ത്രയിലെ സ്ത്രീയെ കാണാതായത് സംബന്ധിച്ച അന്വേഷണം തിരുവല്ലയിലേക്ക് എത്തിയതോടെയാണ് കാലടിയിൽ നിന്ന് മറ്റൊരു സ്ത്രീയെയും സമാനമായി കാണാതായിരുന്നെന്ന വിവരവും പുറത്ത് വന്നത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ദുരിതാശ്വാസ പ്രവർത്തനത്തിന് എത്തിയ ഓഫ് റോഡ് വാഹനത്തിന് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ പിഴ ചുമത്തിയ...

0
പത്തനംതിട്ട: ആറന്മുളയിൽ ദുരിതാശ്വാസ പ്രവർത്തനത്തിന് എത്തിയ ഓഫ് റോഡ് വാഹനത്തിന് മോട്ടോർ...

പത്തനംതിട്ടയില്‍ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി

0
പത്തനംതിട്ട: പത്തനംതിട്ട ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ(07-08-2026) കലക്ടര്‍ അവധി...

പോലീസ് ഉദ്യോഗസ്ഥരെ പരസ്യമായി വെല്ലുവിളിച്ചതിൽ അർജുൻ ആയങ്കിക്കെതിരെ കേസെടുത്തു

0
കൊച്ചി: പോലീസ് ഉദ്യോഗസ്ഥരെ പരസ്യമായി വെല്ലുവിളിച്ചതിൽ അർജുൻ ആയങ്കിക്കെതിരെ കേസെടുത്ത് ഊന്നുകൽ...

സംസ്ഥാനത്തെ ആദ്യ എ ഐ സാങ്കേതികത സജ്ജമാകുന്ന ജില്ലയാകാൻ എറണാകുളം

0
കൊച്ചി: സംസ്ഥാനത്തെ ആദ്യ എ ഐ സാങ്കേതികത സജ്ജമാകുന്ന ജില്ലയാകാൻ എറണാകുളം....