പുതുവർഷരാത്രിയിൽ യുവാക്കളുടെ ജീവനെടുത്തത് മത്സരയോട്ടം; മറിഞ്ഞ ബൈക്കിൽ പിന്നാലെയെത്തിയ ബൈക്ക് ഇടിച്ചു
തിരുവനന്തപുരം∙ പുതുവർഷരാത്രിയിൽ കല്ലുമൂട് മുട്ടത്തറപാലത്തിൽ ബൈക്ക് അപകടത്തിൽ രണ്ടുപേർ മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. മത്സരയോട്ടത്തിനിടെയാണ് യുവാക്കളുടെ ജീവനെടുത്ത അപകടമുണ്ടായതെന്നാണു വിവരം. സിഗ്നൽ പോസ്റ്റിൽ ഇടിച്ചു നിയന്ത്രണം വിട്ടുമറിഞ്ഞ ബൈക്കിൽ പിന്നാലെയെത്തിയ ബൈക്ക് ഇടിക്കുകയായിരുന്നു. സെയ്ദ് അലി (22), ഷിബിൻ (25) എന്നിവരാണ് അപകടത്തിൽ മരിച്ചത്. സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു.