പാലക്കാട് സ്വകാര്യ തോട്ടത്തിൽ കൊമ്പ് മുറിക്കാൻ മരത്തിൽ കയറിയ തൊഴിലാളി മരിച്ചു

For full experience, Download our mobile application:
Get it on Google Play

പാലക്കാട്: പാലക്കാട് മംഗലം ഡാം മണ്ണെണ്ണക്കയത്ത് സ്വകാര്യ തോട്ടത്തിൽ കൊമ്പ് മുറിക്കാൻ മരത്തിൽ കയറിയ തൊഴിലാളി മരിച്ചു. കയറാടി കോളനി ആറം പുളി വീട്ടിൽ ശിവനാണ് മരിച്ചത്. സ്വകാര്യ പറമ്പിലുണ്ടായിരുന്ന മരത്തിൻ്റെ കൊമ്പ് മുറിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. സുരക്ഷക്കു വേണ്ടി ഇടുപ്പിൽ കയറുകെട്ടി മരത്തിൽ ബന്ധിപ്പിച്ച് കൊമ്പ് മുറിച്ചപ്പോൾ അബദ്ധത്തിൽ മുറിച്ച കൊമ്പ് കാലിൻ്റെ തുടയിൽ തുളച്ചു കയറുകയായിരുന്നു. ആഴത്തിൽ പറ്റിയ മുറിവിലുണ്ടായ രക്തസ്രാവമാകാം മരണകാരണമെന്ന് പോലീസ് പറഞ്ഞു. മരവുമായി ബന്ധിപ്പിച്ചതുകൊണ്ട് ആൾ താഴെ വീണില്ല. ബുധനാഴ്ച ഉച്ചക്ക് 12.30 ഓടെയാണ് അപകടം സംഭവിച്ചത്. മലമുകളിൽ 35-40 അടിയോളം ഉയരത്തിൽ മരത്തിൽ കുടുങ്ങി കിടന്ന കണ്ണനെ 4.30 ഓടെയാണ് താഴെ എത്തിക്കാനായത്. അപ്പോഴേക്കും മരിച്ചിരുന്നു. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഖത്തറിലെ ഇന്ത്യയുടെ പുതിയ അംബാസഡറായി മുതിർന്ന നയതന്ത്രജ്ഞൻ ഡോ. കെ ശ്രീകർ റെഡ്ഡിയെ നിയമിച്ചു

0
ഡൽഹി: ഖത്തറിലെ ഇന്ത്യയുടെ പുതിയ അംബാസഡറായി മുതിർന്ന നയതന്ത്രജ്ഞൻ ഡോ. കെ...

ധർമേന്ദ്ര പ്രധാൻ രാജിവെച്ചത് ഇന്ത്യൻ രാഷ്ട്രീയത്തിലെ ശ്രദ്ധേയമായ സംഭവമാണെന്ന് എം.വി. ഗോവിന്ദൻ

0
തിരുവനന്തപുരം: കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചത് ഇന്ത്യൻ രാഷ്ട്രീയത്തിലെ ശ്രദ്ധേയമായ...

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചതിനെ സ്വാഗതം ചെയ്ത് ലോക്സഭ പ്രതിപക്ഷ നേതാവ്...

0
ദില്ലി: നീറ്റ് ക്രമക്കേടുകൾക്കെതിരായ രാജ്യവ്യാപക വിദ്യാർത്ഥി പ്രക്ഷോഭങ്ങൾക്കൊടുവിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി...

വിദ്യാഭ്യാസ മന്ത്രിയുടെ രാജി രാജ്യത്തെ പ്രതിഷേധങ്ങളുടെ ചരിത്രത്തിലെ പുതിയൊരു അധ്യായമാണെന്ന് എം എ ബേബി

0
കൊച്ചി: നീറ്റ് ക്രമക്കേടുകൾക്കെതിരായ രാജ്യവ്യാപക വിദ്യാർത്ഥി പ്രക്ഷോഭങ്ങൾക്കൊടുവിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി...