ആറ്റിങ്ങൽ : ക്രിസ്തുമസ് ആഘോഷത്തിനിടെ കടലിൽ കുളിക്കാൻ ഇറങ്ങിയ നാലുപേരിൽ രണ്ടുപേർ മുങ്ങിമരിച്ചു. രണ്ടുപേരെ കാണാതായി. ഒഴുക്കിൽപ്പെട്ട ഒരാളെ രക്ഷപ്പെടുത്തി. തുമ്പ ആറാട്ട് വഴി സ്വദേശി ഫ്രാങ്കോ ബെയ്സിൽ (38), അഞ്ചുതെങ്ങ് മാമ്പള്ളി സ്വദേശി സജൻ ആന്റണി (34) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഞായറാഴ്ച ഉച്ചയ്ക്ക് തുമ്പ കടലിൽ കുളിക്കാനിറങ്ങവേയാണ് ശക്തമായ തിരയിൽ ഫ്രാങ്കോയെ കാണാതായത്. നിലവിളി കേട്ടെത്തിയ മത്സ്യത്തൊഴിലാളികൾ ഫ്രാങ്കോയെ രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അഞ്ചുതെങ്ങ് മാമ്പള്ളിയിൽ കടലിൽ കാണാതായ ഓലുവിളാകത്ത് വീട്ടിൽ സജൻ ആന്റണിയുടെ (35) മൃതദേഹം വെട്ടൂർ റാത്തിക്കൽ നിന്ന് ഇന്നലെ വൈകിട്ട് 5.30 ഓടെയാണ് കണ്ടെത്തിയത്.
ക്രിസ്തുമസ് ആഘോഷത്തിനിടെ കടലിൽ കുളിക്കാനിറങ്ങിയ നാലുപേരിൽ രണ്ടുപേർ മുങ്ങി മരിച്ചു
RECENT NEWS
Advertisment