ക്രിസ്തുമസ് ആഘോഷത്തിനിടെ കടലിൽ കുളിക്കാനിറങ്ങിയ നാലുപേരിൽ രണ്ടുപേർ മുങ്ങി മരിച്ചു

For full experience, Download our mobile application:
Get it on Google Play

ആറ്റിങ്ങൽ : ക്രിസ്തുമസ് ആഘോഷത്തിനിടെ കടലിൽ കുളിക്കാൻ ഇറങ്ങിയ നാലുപേരിൽ രണ്ടുപേർ മുങ്ങിമരിച്ചു. രണ്ടുപേരെ കാണാതായി. ഒഴുക്കിൽപ്പെട്ട ഒരാളെ രക്ഷപ്പെടുത്തി. തുമ്പ ആറാട്ട് വഴി സ്വദേശി ഫ്രാങ്കോ ബെയ്സിൽ (38), അഞ്ചുതെങ്ങ് മാമ്പള്ളി സ്വദേശി സജൻ ആന്റണി (34) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഞായറാഴ്ച ഉച്ചയ്ക്ക് തുമ്പ കടലിൽ കുളിക്കാനിറങ്ങവേയാണ് ശക്തമായ തിരയിൽ ഫ്രാങ്കോയെ കാണാതായത്. നിലവിളി കേട്ടെത്തിയ മത്സ്യത്തൊഴിലാളികൾ ഫ്രാങ്കോയെ രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അഞ്ചുതെങ്ങ് മാമ്പള്ളിയിൽ കടലിൽ കാണാതായ ഓലുവിളാകത്ത് വീട്ടിൽ സജൻ ആന്റണിയുടെ (35) മൃതദേഹം വെട്ടൂർ റാത്തിക്കൽ നിന്ന് ഇന്നലെ വൈകിട്ട് 5.30 ഓടെയാണ് കണ്ടെത്തിയത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

തമിഴ്നാട് പത്രങ്ങളിൽ ‘ജനനായകന്’ മുഴുപ്പേജ് പരസ്യം ; മാനദണ്ഡങ്ങൾക്ക് വിരുദ്ധമെന്ന് വിമർശനം

0
ചെന്നൈ : തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ് നായകനായി അഭിനയിച്ച ‘ജനനായകൻ’...

തൃശൂർ തളിക്കുളത്ത് കടലിൽ കുളിക്കാനിറങ്ങിയ കോയമ്പത്തൂർ സ്വദേശി മുങ്ങിമരിച്ചു

0
തൃശൂര്‍: തളിക്കുളം സ്‌നേഹതീരം പാര്‍ക്കിനു വടക്ക് കടലില്‍ കുളിക്കാനിറങ്ങിയ തമിഴ്‌നാട് സ്വദേശിയായ...

കൊല്ലത്ത് വിവാഹ സൽക്കാരത്തിനിടയിൽ ഐസ്ക്രീമിനെച്ചൊല്ലി കൂട്ടത്തല്ല് ; വധു കുഴഞ്ഞു വീണു

0
കൊല്ലം : വിവാഹ ശേഷമുള്ള സൽക്കാരച്ചടങ്ങിൽ പങ്കെടുക്കാൻ എത്തിയവർക്ക് ഐസ്ക്രീം നൽകാത്തതിന്റെ...

ശബരിമല സ്വർണക്കൊള്ളക്കേസ് ; എസ്ഐടി അന്വേഷണം സ്തംഭിച്ചെന്ന് മന്ത്രി കെ. മുരളീധരൻ

0
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസ് എസ്ഐടി അന്വേഷണം സ്തംഭിച്ചുവെന്ന് മന്ത്രി കെ. മുരളീധരൻ....