കോഴിക്കോട്: ലഹരി വിൽപന നടത്തുന്നുവെന്ന പരാതി കോഴിക്കോട് പുതുപ്പാടിയിൽ രണ്ടു കടകൾ പൂട്ടിച്ചു. പുതുപ്പാടി പഞ്ചായത്ത് ബസാറിൽ ലഹരി വസ്തുക്കൾ വിൽപന നടത്തുന്നുവെന്ന പരാതിയെ തുടർന്നാണ് സ്ഥാപനങ്ങൾ പോലീസും പഞ്ചായത്ത് അധികൃതരും അടച്ചു പൂട്ടിയത്. പഞ്ചായത്ത് ബസാറിലെ അൽഅമീൻ മിനിമാർട്ട്, നൈസ് ലുക് സലൂൺ എന്നിവയാണ് പൂട്ടിച്ചത്. ഇവിടം കേന്ദ്രീകരിച്ച് ലഹരി വിൽപന നടക്കുന്നതായി നാട്ടുകാരുടെ പരാതി ഉയർന്നിരുന്നു. മിനിമാർട്ട് ഉടമ റഫീഖിൻ്റെ നേതൃത്വത്തിൽ ഇന്നലെ ലഹരി വിരുദ്ധ സമിതി പ്രവർത്തകരെ കൈയേറ്റം ചെയ്തിരുന്നു. ഇരു സ്ഥാപനങ്ങളും പഞ്ചായത്ത് അനുമതി ഇല്ലാതെയാണ് പ്രവർത്തിക്കുന്നതെന്ന് കണ്ടെത്തിയ പശ്ചാത്തലത്തിലാണ് നടപടിയെന്ന് അധികൃതർ പറഞ്ഞു.
ലഹരി വിൽപന നടത്തുന്നുവെന്ന പരാതി : കോഴിക്കോട് പുതുപ്പാടിയിൽ രണ്ടു കടകൾ പൂട്ടിച്ചു
RECENT NEWS
Advertisment