ഹോളി ആഘോഷങ്ങളുടെ ഭാഗമായി സ്കൂളിൽ നിന്ന് നൽകിയ ഭക്ഷണം കഴിച്ച രണ്ട് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം

For full experience, Download our mobile application:
Get it on Google Play

മാണ്ഡ്യ: ഹോളി ആഘോഷങ്ങളുടെ ഭാഗമായി സ്കൂളിൽ നിന്ന് നൽകിയ ഭക്ഷണം കഴിച്ച രണ്ട് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം. കർണാടകയിലെ മാണ്ഡ്യയിലാണ് സംഭവം. വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധയേറ്റതെന്നാണ് സംശയം. 12, 13 വയസ് പ്രായമുള്ള വിദ്യാർത്ഥികളാണ് ഞായറാഴ്ചയും ചൊവ്വാഴ്ചയും രാത്രി മരിച്ചത്. മാണ്ഡ്യ മാലവള്ളി താലൂക്കിലെ ടി കാഗേപൂരിലെ ഗോകുല വിദ്യാസമസ്തേ സ്കൂളിലെ വിദ്യാർത്ഥികളാണ് മരിച്ചത്. പ്രാദേശിക വ്യവസായിയായ പുഷ്പേന്ദ്ര കുമാർ എന്നയാളാണ് ഞായറാഴ്ച റസിഡൻഷ്യൽ സ്കൂളിൽ ഹോളി സംബന്ധിച്ച് ഭക്ഷണം വിതരണം ചെയ്തത്. ഭക്ഷണം കഴിച്ചവരി 120 പേർ അവശരായിരുന്നു. ഇതിൽ 40 പേർ സ്കൂളിലെ വിദ്യാർത്ഥികളാണ്.

24 പേർ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളാണ്. വെജിറ്റബിൾ പുലാവും ചട്ട്നിയുമായിരുന്നു വിദ്യാർത്ഥികൾക്ക് വിതരണം ചെയ്തത്. മാലവള്ളിയിലെ ഒരു ഹോട്ടലാണ് ഭക്ഷണമുണ്ടാക്കിയതെന്നാണ് പോലീസ് വിശദമാക്കുന്നത്. സംഭവത്തിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് സ്കൂൾ സന്ദർശിച്ച് ഭക്ഷണത്തിന്റെ സാംപിളുകൾ ശേഖരിച്ചിട്ടുണ്ട്. മാണ്ഡ്യയിലും മൈസുരുവിലുമുള്ള വിവിധ ആശുപത്രികളിലാണ് ഭക്ഷണം കഴിച്ച് അവശരായ വിദ്യാർത്ഥികൾ ചികിത്സയിലുള്ളത്. ഗോകുല വിദ്യാസമസ്തേ സ്കൂൾ സ്കൂൾ നടത്താനുള്ള അനുമതി നേടിയിരുന്നെങ്കിലും റസിഡൻഷ്യൽ സ്കൂളിനുള്ള അനുമതി ഇല്ലായിരുന്നുവെന്നാണ് അധികൃതരെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുമായി പോയ റോ റോ ബോട്ട് എഞ്ചിൻ തകരാറിനെ തുടർന്ന് കടലിലേക്ക് ഒഴുകി ;...

0
കൊച്ചി: കപ്പല്‍ച്ചാലിലൂടെ കടലിലേക്ക് ഒഴുകിപ്പോയ റോ റോയില്‍ കുടുങ്ങിയ കൊച്ചുകുട്ടികളടക്കം അമ്പതോളം...

ആർ. സുഗതൻ വിവാദം; അനുകൂലമായി ഇറക്കിയ ഉത്തരവ് റദ്ദാക്കി തദ്ദേശ സ്വയംഭരണ വകുപ്പ്

0
തിരുവനന്തപുരം: കാപ്പാ കേസ് പ്രതിയായി ജയിലില്‍ കഴിയുന്ന തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍...

മാധ്യമ പ്രവർത്തകർക്കെതിരായ അധിക്ഷേപം; വിമർശനങ്ങൾ ശക്തമായതോടെ ക്ഷമാപണവുമായി വ്‌ളോഗർ രംഗത്ത്

0
മലപ്പുറം: മലപ്പുറം പാണക്കാട്ടെ മണ്ണിടിച്ചിലില്‍ ദുരന്തം റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയ മാധ്യമപ്രവര്‍ത്തകരെ...

വനിതാ യാത്ര സംബന്ധിച്ച വിവാദ പരാമർശം; സി.പി. ജോൺ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് വീണാ...

0
പത്തനംതിട്ട: കാശ് വേണ്ടാത്ത കെഎസ്ആര്‍ടിസി ബസില്‍ സ്ത്രീകള്‍ തള്ളിക്കയറുന്നുവെന്ന വിവാദ പരമാര്‍ശത്തില്‍...