6.6 ലക്ഷം ദിർഹവുമായി രാജ്യം വിടാൻ ശ്രമിച്ച രണ്ട്​ മോഷ്ടാക്കൾ പി‌ടിയിൽ

For full experience, Download our mobile application:
Get it on Google Play

ദു​ബൈ: സൂപ്പർമാർക്കറ്റിൽ നിന്ന്​ മോഷ്ടിച്ച 6.6 ലക്ഷം ദിർഹവുമായി രാജ്യം വിടാൻ ശ്രമിച്ച രണ്ട്​ മോഷ്ടാക്കളെ ദുബൈ വിമാനത്താവളത്തിൽവെച്ച്​ പൊലീസ്​ പിടികൂടി. ബർദുബൈയിലുള്ള സൂപ്പർ മാർക്കറ്റിൽ കഴിഞ്ഞ ദിവസം അർധ രാത്രിയായിരുന്നു കവർച്ച. സ്ഥാപനത്തിന്‍റെ പിൻഭാഗത്തെ വഴിയിലൂടെ എത്തിയ മോഷ്ടാക്കൾ മൂർച്ചയേറിയ ആയുധം ഉപയോഗിച്ച്​ വാതിൽ തകർത്ത്​ അകത്തു കടക്കുകയായിരുന്നു. പണം സൂക്ഷിച്ചിരുന്ന നാല്​ ബോക്സുകൾ പൊളിച്ച്​​ 60,000 ദിർഹമും ശേഷം പ്രധാന സേഫ്​ ലോക്കർ തകർത്ത്​ ആറു ലക്ഷം ദിർഹമും മോഷ്ടിച്ച്​ രക്ഷപ്പെടുകയായിരുന്നു.

പിറ്റേന്ന്​ രാവിലെ സൂപ്പർമാർക്കറ്റ്​ തുറക്കാനെത്തിയ ജീവനക്കാരാണ്​ മോഷണ വിവരം അറിഞ്ഞത്​. ഇവർ ഉടൻ ബർദുബൈ പോലീസ്​ സ്​റ്റേഷനിൽ റിപോർട്ട്​ ചെയ്തു. തുടർന്ന്​ ഫോറൻസിക്​ വിദഗ്​ധർ, സി.ഐ.ഡി ഉദ്യോഗസ്ഥർ എന്നിവർ അടങ്ങുന്ന പോലീസ്​ സംഘം ഉടൻ സ്ഥലത്തെത്തുകയും തെളിവെടുപ്പ്​ ആരംഭിക്കുകയുമായിരുന്നു. ആളെ തിരിച്ചറിയാതിരിക്കാൻ മോഷ്ടാക്കൾ മുഖം മൂടി ധരിച്ചിരുന്നു. എങ്കിലും നിർമിത ബുദ്ധി (എ.ഐ) സംവിധാനങ്ങൾ ഉപയോഗിച്ചും സി.സി ടി.വി ദൃശ്യങ്ങളിൽ നിന്ന്​ ലഭിച്ച വിവരങ്ങൾ വിലയിരുത്തിയും പോലീസ്​ അതിവേഗം മോഷ്ടാക്കളെ തിരിച്ചറിഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ; ഓണക്കാലത്ത് ട്രെയിനുകളിലും സ്റ്റേഷനുകളിലും കനത്ത സുരക്ഷ

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണാഘോഷവുമായി ബന്ധപ്പെട്ട് ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും സുരക്ഷ ശക്തമാക്കി...

തലസ്ഥാനത്ത് ഷിഗെല്ല ഭീതി വീണ്ടും; മൂന്ന് വയസുകാരിയായ കുട്ടിക്ക് രോഗബാധ സ്ഥിരീകരിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരത്ത് മൂന്നുവയസുകാരിക്ക് ആണ്...

ദുബായിലേക്ക് ഹവാല മാർഗം പണം കൈമാറി; വീണ വിജയനെതിരെ ഗുരുതര ആരോപണങ്ങളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

0
കൊച്ചി: സിഎംആർഎൽ-എക്സാലോജിക് കേസിൽ വീണ ടിക്കെതിരെ അതീവ ഗുരുതരമായ കണ്ടെത്തെലുകൾ നടത്തിയതായി...