Saturday, April 19, 2025 8:41 pm

കൊട്ടാരക്കര സപ്ളൈകോ ഗോഡൗണിൽ രണ്ടായിരം ചാക്ക് പഴകിയ അരി ; വൃത്തിയാക്കുന്നതിനിടയില്‍ നാട്ടുകാര്‍ പിടികൂടി

For full experience, Download our mobile application:
Get it on Google Play

കൊട്ടാരക്കര : കൊട്ടാരക്കരയില്‍ സപ്ളൈകോ ഗോഡൗണിൽ രണ്ടായിരം ചാക്ക് പഴകിയ അരി വൃത്തിയാക്കുന്നതിനിടയില്‍ നാട്ടുകാര്‍ പിടികൂടി. ഉപയോഗിച്ച് കൂടാത്ത രാസ വസ്തുക്കള്‍ ഉപയോഗിച്ചാണ് അരി വൃത്തിയാക്കുന്നതെന്ന് കണ്ടെത്തി. വൃത്തിയാക്കിയത്തിനു ശേഷം അരി പുതിയ ചാക്കുകളിലാക്കി വിദ്യാലയങ്ങൾക്ക് നൽകാനായിരുന്നു ശ്രമമെന്ന് ആരോപണം.

വിവരം രഹസ്യമായി പുറത്തെത്തിയതോടെ ഇന്ന് രാവിലെ ബി.ജെ.പി പ്രവർത്തകരും നാട്ടുകാരും അപ്രതീക്ഷിതമായി ഗൗഡൗണിലേക്ക് ഇരച്ചുകയറുകയും കൈയ്യോടെ പിടികൂടുകയും ആയിരുന്നു. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും പോലീസുമെത്തി. ഇത് വൃത്തിയാക്കാനും വിദ്യാലയങ്ങളിൽ വിതരണം ചെയ്യാനും സപ്ളൈ കോ ഡിപ്പോയ്ക്ക് ലഭിച്ച ഉത്തരവടക്കം പരിശോധിച്ച ശേഷം ഉദ്യോഗസ്ഥരെ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.

2017 ൽ എത്തിയ അരിയാണ് ഇവിടെ പുഴുവരിച്ച നിലയിൽ ചാക്കുകളിലുള്ളത്. ഇവ പൊട്ടിച്ച് അരിച്ചെടുത്തശേഷം വിഷം തളിച്ചാണ് കൃമികീടങ്ങളെ നശിപ്പിച്ചുവന്നിരുന്നത്. അന്യ സംസ്ഥാന തൊഴിലാളികളെയാണ് ഇതിനായി നിയോഗിച്ചിരുന്നത്. ആഴ്ചകളായി അരി വൃത്തിയാക്കൽ  അതിഥി തൊഴിലാളികള്‍ ഡിപ്പോയില്‍ എത്തുന്നുണ്ടായിരുന്നു. ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ കൊലപാതക ശ്രമത്തിന് കേസെടുക്കണമെന്ന് ബി.ജെ.പി കൊട്ടാരക്കര നഗരസഭാ സമിതി ആവശ്യപ്പെട്ടു

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ വധഭീഷണി ; ജനകീയ പ്രതിഷേധ യോഗം സംഘടിപ്പിക്കുമെന്ന് കെപിസിസി

0
തിരുവനന്തപുരം : യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനും എംഎല്‍എയുമായ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ...

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയെ തീരുമാനിക്കേണ്ടത് മുഖ്യമന്ത്രി തന്നെയാണെന്ന് എംവി ഗോവിന്ദൻ

0
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയെ തീരുമാനിക്കേണ്ടത് മുഖ്യമന്ത്രി തന്നെയാണെന്ന് സിപിഎം സംസ്ഥാന...

കോഴിക്കോടും മലപ്പുറത്തും എംഡിഎംഎയുമായി ആറ് യുവാക്കൾ പിടിയിൽ

0
കോഴിക്കോട്: കോഴിക്കോടും മലപ്പുറത്തും എംഡിഎംഎയുമായി ആറ് യുവാക്കൾ പിടിയിൽ. മലപ്പുറം വേങ്ങരയിൽ...

നാളെ കേരളത്തിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത

0
തിരുവനന്തപുരം: നാളെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ...