തിരുവല്ല കുറ്റൂരില്‍ ഒരേ ദിവസം രണ്ട് വാഹനാപകടങ്ങള്‍ ; അപകടങ്ങള്‍ തുടര്‍കഥയായിട്ടും സുരക്ഷയൊരുക്കാന്‍ നടപടിയില്ല

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : തിരുവല്ല കുറ്റൂരില്‍ ഒരേ ദിവസം നടന്നത് രണ്ട് വാഹനാപകടങ്ങള്‍. നിയന്ത്രണം വിട്ട ലോറി കടയിലേക്ക് പാഞ്ഞ് കയറിയും സ്കൂള്‍ ബസും കാറും തമ്മില്‍ ഇടിച്ചുമാണ് അപകടങ്ങള്‍ നടന്നത്. അപകടത്തില്‍ ലോറി ഡ്രൈവര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. തിരുവല്ല എം.സി റോഡിന്റെ ഭാഗമായ കുറ്റൂര്‍ ജംഗ്ഷനില്‍ നിരവധി വാഹനാപകടങ്ങളാണ് നടന്നിട്ടുള്ളത്. ഇന്ത്യന്‍ ഓവര്‍സീസ്‌ ബാങ്കിന് സമീപം മിനി ലോറിയും ടാങ്കറും കൂട്ടിയിടിച്ച് തമിഴ്നാട് സ്വദേശിയായ ഡ്രൈവര്‍ മരണപ്പെട്ടിരുന്നു. കഴിഞ്ഞ വര്‍ഷം കുറ്റൂര്‍ ഹയര്‍ സെക്കണ്ടറി സ്കൂളിന് മുന്നില്‍ കാറില്‍ ബൈക്കിടിച്ച് യാത്രക്കാര്‍ക്ക് പരിക്കേറ്റിരുന്നു. എം.സി റോഡിലെ വാഹനങ്ങളുടെ അമിത വേഗവും ഉപറോഡുകളില്‍ നിന്നും പ്രധാന റോഡുകളിലേക്ക് ശ്രദ്ധയില്ലാതെ വാഹനങ്ങള്‍ കയറി വരുന്നതുമാണ് അപകടങ്ങള്‍ക്ക് കാരണമായി തീരുന്നത്. കുറ്റൂര്‍ ആറാട്ട്കടവ് ജംഗ്ഷനിലാണ് കൂടുതലും അപകടങ്ങള്‍ നടന്നിട്ടുള്ളത്.

എം.സി റോഡിന്റെ പുനരുദ്ധാരണത്തിനും പുതിയ പാലത്തിന്റെ നിര്‍മ്മാണത്തിനും ശേഷമാണ് ഇത്രയധികം അപകടങ്ങള്‍ വര്‍ദ്ധിച്ചതും. ആറാട്ട് കടവ് ഭാഗത്തേക്ക് തലയാര്‍ റോഡും ഓതറ റോഡുമാണ് എം.സി റോഡിന്റെ ഇരുവശത്ത് നിന്നും സംഗമിക്കുന്നത്. ഇതില്‍ തലയാര്‍ ഭാഗത്ത് നിന്നുള്ള റോഡ്‌ പ്രധാന റോഡിലേക്ക് കയറുന്ന ഭാഗം വലിയ കയറ്റമാണ്. ഇവിടെ നിന്നും കയറ്റം കയറി വരുന്ന വാഹനം എം.സി റോഡില്‍ കയറി നില്‍ക്കാന്‍ ഇടവുമില്ല. പ്രാവിന്‍കൂട് ജംഗ്ഷന്‍ മുതല്‍ കുറ്റൂര്‍ പാലം വരെ ഹൈവേ വളവുകള്‍ ഇല്ലാത്തതിനാല്‍ വാഹനങ്ങള്‍ അമിത വേഗതയിലാണ് കടന്നു പോകുന്നത്. തലയാര്‍ റോഡിലേക്കുള്ള കയറ്റം എം.സി റോഡിനോട്‌ ചേര്‍ന്നുള്ള ഭാഗത്ത് കുറച്ച് വാഹനങ്ങള്‍ എത്തി നില്‍ക്കാന്‍ പാകത്തിലാക്കിയാല്‍ മാത്രമേ വാഹനാപകടങ്ങള്‍ക്ക് പരിഹാരം കാണാന്‍ കഴിയു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊല്ലത്ത് പാമ്പ് കടിയേറ്റ് യുവതിക്ക് ദാരുണാന്ത്യം

0
കൊല്ലം: പാമ്പുകടിയേറ്റ് യുവതി മരിച്ചു. കൊല്ലം കടയ്ക്കല്‍ സ്വദേശി ശാലിനി...

ബ്രിക്സ് ഉച്ചകോടിക്കായി ചൈനീസ് പ്രസിഡന്‍റ് ഷി ജിൻപിങ് ശനിയാഴ്ച ഡൽഹിയിൽ എത്തും

0
ഡൽഹി: ബ്രിക്സ് ഉച്ചകോടിക്കായി ചൈനീസ് പ്രസിഡന്‍റ് ഷി ജിൻപിങ് ശനിയാഴ്ച ഡൽഹിയിൽ...

തൃക്കാക്കര മോർഫിങ് കേസിൽ അശ്ലീല ചിത്രങ്ങൾ പ്രചരിപ്പിച്ച തൃക്കാക്കര പോലീസ് ടെലിഗ്രാം അധികാരികൾക്ക് കത്തയച്ചു

0
കൊച്ചി: തൃക്കാക്കര മോർഫിങ് കേസിൽ അശ്ലീല ചിത്രങ്ങൾ പ്രചരിപ്പിച്ച ‘മല്ലു പ്രീമിയം’...

തിരുവനന്തപുരത്ത് 90 കിലോ കഞ്ചാവ് പിടികൂടി

0
തിരുവനന്തപുരം: തിരുവനന്തപുരം വാഴിച്ചലില്‍ വന്‍ കഞ്ചാവ് വേട്ട. 90 കിലോ...