കടുവയെ പിടിക്കാൻ കൂട് സ്ഥാപിച്ച് രണ്ടാഴ്ചയായിട്ടും ഫലമില്ല ; ഭീതിയിൽ പെരുനാട് നിവാസികൾ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: പെരുനാട് ജനവാസമേഖലയിൽ ഇറങ്ങിയ കടുവയെ പിടികൂടാൻ കൂട് സ്ഥാപിച്ച് രണ്ടാഴ്ചയായിട്ടും ഫലം കണ്ടില്ല. കഴിഞ്ഞ ദിവസം കോളാമലയിലും കോട്ടക്കുഴിയിലും വീണ്ടും കടുവയെ കണ്ടതായി നാട്ടുകാർ പറയുന്നു. തുടർച്ചയായി കടുവ ഇറങ്ങുന്നതോടെ വീടിന് പുറത്തിറങ്ങാൻ പോലും പ്രദേശവാസികൾക്ക് പേടിയാണ്. ഈ മാസം രണ്ടാം തിയതി രാത്രിയിലാണ് കുളത്ത്നീരവിൽ കടുവയെ ആദ്യം കണ്ടത്. രണ്ട് പശുക്കളേയും കടുവ ആക്രമിച്ച് കൊന്നു. നാട്ടുകാരുടെ ആവശ്യപ്രകാരം എട്ടാം തിയതി വനം വകുപ്പ് കടുവയെ പിടിക്കാൻ കൂട് സ്ഥാപിച്ചു.

എന്നാൽ രണ്ടാഴ്ച കഴിഞ്ഞിട്ടും നാട്ടുകാർക്ക് ആശ്വാസകരമായ വാർത്തയുണ്ടായിട്ടില്ല. കാർമ്മൽ എഞ്ചിനിയറിങ്ങ് കോളേജിന്റെ ആറ് കിലോ മീറ്റർ ചുറ്റളവിലാണ് കടുവയുടെ സാന്നിധ്യമുള്ളത്. രാത്രികാലങ്ങളിലും പുലർച്ചെയും ആളുകൾ ഇപ്പോഴും കടുവയെ കാണുന്നുണ്ട്. റബർ ടാപ്പിങ്ങ് തൊഴിലാളികൾക്ക് തോട്ടങ്ങളിൽ ജോലിക്ക് പോകാൻ കഴിയാത്തതാണ് നിലവിലെ സാഹചര്യം

പല സ്ഥലങ്ങളിൽ കടുവയെ കണ്ടിട്ടും ഒരു കൂട് മാത്രമാണ് സ്ഥാപിച്ചിരിക്കുന്നത്. കൂടുതൽ കൂടുകൾ വയ്ക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. വനാതിർത്തിയിൽ സ്വകാര്യ ഉടമസ്ഥതയിലുള്ള എസ്റ്റേറ്റുകളും കാട് പിടിച്ച് കിടക്കുന്നതിനാൽ വനം വകുപ്പിന്റെ പരിശോധനയും പ്രയോജനം ചെയ്യുന്നില്ല. ഡ്രോൺ ഉപയോഗിച്ച് നിരീക്ഷണവും തുടങ്ങിയിട്ടുണ്ട്. ഡ്രോൺ പരിശോധനയിൽ കടുവയുടെ സാന്നിധ്യം കാണുന്ന പ്രദേശത്തേക്ക് കൂട് മാറ്റി സ്ഥാപിക്കാനാണ് വനം വകുപ്പിന്റെ തീരുമാനം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡൽഹി-കേരളം മംഗള എക്സ്പ്രസ്സിൽ മലയാളി വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധ

0
ഭോപ്പാൽ: ഡൽഹി-കേരളം മംഗള എക്സ്പ്രസ്സിൽ ഭക്ഷ്യവിഷബാധ. സ്‌കൂളിൽ നിന്ന് വിനോദയാത്രപോയി തിരിച്ചുവരികയായിരുന്ന...

തന്നെ വോട്ട് ചെയ്ത് വിജയിപ്പിച്ച പയ്യന്നൂരിലെ ജനങ്ങളെ പരിഹസിക്കുന്ന പ്രസ്താവനകളാണ് പിണറായി നടത്തിയതെന്ന് വി...

0
കണ്ണൂർ: പയ്യന്നൂർ മാത്തിൽ സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗത്തിലെ പിണറായി വിജയൻ്റെ...

വിലങ്ങാട് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ യുവാവ് മരിച്ചതില്‍ പ്രതിഷേധം കനക്കുന്നു

0
വടകര: കോഴിക്കോട് വിലങ്ങാട് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ യുവാവ് മരിച്ചതില്‍ പ്രതിഷേധം കനക്കുന്നു....

ഇടനിലക്കാരെ ഒഴിവാക്കാന്‍ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്

0
തിരുവനന്തപുരം: ഇടനിലക്കാരെ ഒഴിവാക്കാന്‍ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുമായി ബന്ധപ്പെട്ട...