കിഴക്കുപുറം : കോട്ടമുക്ക് റോഡിൽ കരിംമ്പിൻ കണ്ടത്തിൽ പടിയിൽ കഴിഞ്ഞ ദിവസം ഉണ്ടായ ഇരുചക്ര വാഹന അപകടത്തിൽ കോട്ട മുക്ക് മഠത്തിലേത്ത് എം.കെ ബിനുവിന് ദാരുണാദ്യം. കിഴക്കുപുറം ഗവ.എൽ.പി.സ്കൂളിന് സമീപം നടത്തുന്ന വ്യാപാര സ്ഥാപനം അടച്ച് വൈകിട്ട് 8 മണിയോടെ കോട്ട മുക്കിലെ വീട്ടിലേക്ക് മടങ്ങുന്ന വഴിയിൽ കരിമ്പിൽ കണ്ടത്തിൽപടിയിൽ ബൈക്കിൽ നിന്നും റോഡിൽ തലയടിച്ച് വീണ് ഗുരുതരമായ പരിക്ക് പറ്റിയ നിലയിലാണ് ബിനുവിനെ കണ്ടതെന്ന് ഭാര്യ ബിന്ദു കോശി പറഞ്ഞു. സമീപവാസി വിളിച്ചറിയിച്ചാണ് അധികം ദൂരയല്ലാത്ത കോട്ടമുക്ക് വീട്ടിൽ നിന്നും ബിന്ദു ഓടി എത്തിയത്.
ചോരയിൽ കുളിച്ചു കിടന്ന ബിനുവിനെ പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. റോഡ് സൈഡിൽ കൂട്ടിയിട്ടിരുന്ന തടിയിൽ ബിനു ഓടിച്ചിരുന്ന ഇരുചക്ര വാഹനം ഇടിച്ച് റോഡിൽ തെറിച്ചു വീണതാകാം അപകട കാരണമെന്ന് ബന്ധുക്കളും നാട്ടുകാരും പറഞ്ഞു. ഇത്തരത്തിൽ തടി റോഡിൽ ഇടുന്നതുമൂലം നിരവധി അപകടങ്ങളാണ് ഉണ്ടാകുന്നതെന്ന് നാട്ടുകാർ പറഞ്ഞു. പിതാവ് പരേതനായ എം.എസ് കോശി, മാതാവ് ഏലിയാമ്മ, ഭാര്യ: ബിന്ദു കോശി. മക്കൾ : ബിൻസു ബിനു (ബാംഗ്ളൂർ ) ബിറ്റു ബിനു . സംസ്കാരം പിന്നീട്.