സബ്‌സിഡി കുറച്ചതോടെ മൂക്കുംകുത്തി വീണ് ഇലക്ട്രിക് ടൂവീലര്‍ വില്‍പ്പന

For full experience, Download our mobile application:
Get it on Google Play

ഇലക്ട്രിക് വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന ഫാസ്റ്റര്‍ അഡാപ്ഷന്‍ ആന്‍ഡ് മാനുഫാക്ചറിംഗ് ഓഫ് ഇലക്ട്രിക് വെഹിക്കിള്‍സ് (ഫെയിം) II പദ്ധതിയെ കുറിച്ച് ഇപ്പോള്‍ ഒട്ടുമിക്ക ആളുകള്‍ക്കും അറിയാം. കാരണം അടുത്ത കാലത്തായി ഇത് പത്രമാധ്യമങ്ങളിൽ തലക്കെട്ടുകളിൽ സ്ഥിരമായി സ്ഥാനം പിടിക്കുന്നു.

2023 ജൂണ്‍ ഒന്ന് മുതല്‍ ഇലക്ട്രിക് ഇരുചക്ര വാഹനങ്ങള്‍ക്ക് ഫെയിം II പദ്ധതിക്ക് കീഴില്‍ നല്‍കി വന്നിരുന്ന സബ്‌സിഡി വെട്ടിക്കുറച്ചത് ഇടിത്തീ വീണ പോലെയാണ് ഇവി വ്യവസായത്തിന് അനുഭവപ്പെട്ടത്. ഫെയിം സബ്സിഡി കുറച്ചത് ഇലക്ട്രിക് ഇരുചക്രവാഹനങ്ങളുടെ ഡിമാന്‍ഡ് കുറച്ചതായാണ് പുതിയ റിപ്പോര്‍ട്ടുകള്‍. അതിനാല്‍ തന്നെ ഇലക്ട്രിക് വാഹന നിര്‍മ്മാതാക്കള്‍ ഇപ്പോള്‍ ഗവേഷണ-വികസന പ്രവര്‍ത്തനങ്ങളിലൂടെയും പുതിയ കണ്ടുപിടുത്തങ്ങളിലൂടെയും വില കുറയ്ക്കുന്നതിനായി ഉപായങ്ങള്‍ തേടേണ്ടി വരുമെന്നാണ് കെയര്‍ റേറ്റിംഗ്‌സ് അവരുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇലക്ട്രിക് ടുവീലറുകളും ഉള്‍പ്പെടുന്ന ഇരുചക്രവാഹനങ്ങളുടെ സ്ഥിതിയും സമാനമാണ്. ഇരുചക്രവാഹനങ്ങളുടെ പ്രധാന സെഗ്മെന്റുകളായ 75 സിസി – 110 സിസി ശ്രേണിയും സ്‌കൂട്ടറുകളിലെ 75 സിസി – 125 സിസി ശ്രേണിയും 2019 മുതല്‍ 22 വരെ വില്‍പ്പനയില്‍ വന്‍ ഇടിവ് നേരിട്ടതായാണ് കെയര്‍ റേറ്റിംഗ്‌സ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

എന്നാല്‍ 2022-23 സാമ്പത്തിക വര്‍ഷത്തില്‍ നേരിയ പുരോഗതി കണ്ടു. ചില ഇലക്ട്രിക് വാഹന നിര്‍മാതാക്കളുടെ സബ്‌സിഡി കേന്ദ്ര സര്‍ക്കാര്‍ തടഞ്ഞുവെക്കുക കൂടി ചെയ്തതോടെ 2023-2024 സാമ്പത്തിക വര്‍ഷത്തിന്റെ ഒന്നാം പാദത്തില്‍ വില്‍പ്പന ഗണ്യമായി കുറഞ്ഞു. ഇന്‍സെന്റീവുകള്‍ നേടാനായി ചട്ടങ്ങള്‍ ലംഘിച്ചുവെന്ന് കാണിച്ചായിരുന്നു സര്‍ക്കാറിന്റെ ഇത്തരമൊരു നീക്കം. ജൂണ്‍ ഒന്ന് മുതില്‍ ഇലക്ട്രിക് ഇരുചക്ര വാഹനങ്ങള്‍ക്ക് സബ്സിഡി കിലോവാട്ടിന് 15,000 രൂപയില്‍ നിന്ന് 10,000 രൂപയായും എക്സ്-ഫാക്ടറി വിലയുടെ 40 ശതമാനത്തില്‍ നിന്ന് 15 ശതമാനമായും കുറച്ചത് തിരിച്ചടി ഇരട്ടിയാക്കി. ഇവി വില്‍പ്പന വര്‍ധിപ്പിക്കുന്നതിനായി 75 കോടി രൂപ നീക്കിവെച്ചാണ് കേന്ദ്ര സര്‍ക്കാര്‍ 2015-ല്‍ ഫെയിം പദ്ധതി ആരംഭിച്ചത്. ഉപഭോക്താക്കളെ ഇവികളിലേക്ക് അടുപ്പിക്കാന്‍ വാഹനം വാങ്ങുന്നവര്‍ക്കുള്ള ഏറ്റെടുക്കല്‍ ചെലവ് കുറയ്ക്കുകയായിരുന്നു ഇതുവഴി ഉദ്ദേശ്യം.

സബ്‌സിഡി ഇലക്ട്രിക് വാഹന ഡീലര്‍മാര്‍ക്ക് നല്‍കുകയായിരുന്നു ചെയ്തിരുന്നത്. പദ്ധതിയുടെ വിപുലീകരണത്തോടൊപ്പം ബജറ്റ് വിഹിതം വാര്‍ഷികാടിസ്ഥാനത്തില്‍ വര്‍ധിപ്പിച്ചു. 2020 ഏപ്രിലിലാണ് ഫെയിം IIപദ്ധതി കൊണ്ടുവന്നത്. ബജറ്റില്‍ 10,000 കോടി രൂപയാണ് പദ്ധതിക്കായി വകയിരുന്നിയത്. 2021 ജൂണില്‍ വാഹനത്തിന്റെ എക്സ്-ഫാക്ടറി വിലയുടെ 20 ശതമാനത്തില്‍ നിന്ന് പരമാവധി പരിധി 40 ശതമാനമായി ഉയര്‍ത്തുകയും സബ്‌സിഡി കിലോവാട്ടിന് 10,000 രൂപയില്‍ നിന്ന് 15,000 രൂപയാക്കി ഉയര്‍ത്തി.

2022 മാര്‍ച്ച് 31 വരെ ആയിരുന്നു പദ്ധതിയുടെ കാലാവധിയെങ്കിലും പിന്നാലെ 2024 മാര്‍ച്ച് 31 വരെ നീട്ടുകയായിരുന്നു. കേന്ദ്ര സബ്‌സിഡികള്‍ക്കൊപ്പം വിവിധ സംസ്ഥാന സര്‍ക്കാറുകളും ഇവികള്‍ക്ക് വലിയ ആനുകൂല്യങ്ങള്‍ അവതരിപ്പിച്ചു. സബ്സിഡിക്കൊപ്പം ചില സംസ്ഥാനങ്ങള്‍ റോഡ് നികുതി മൊത്തമായി ഒഴിവാക്കുകയോ കിഴിവുകള്‍ നല്‍കുകയോ ചെയ്തു. സംസ്ഥാന സബ്സിഡികള്‍ക്കും ഇന്‍സെന്റീവുകള്‍ക്കും പുറമെ കേന്ദ്ര സര്‍ക്കാരില്‍ നിന്ന് ഫെയിം II-ന് കീഴില്‍ 60,000 രൂപ വരെ സബ്സിഡിയും ലഭിച്ചതോടെ ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളുടെ നിരത്തിലെത്തിക്കാന്‍ പെട്രോള്‍ ടൂവീലയറുകളുടെ വില മതിയെന്നായി. അതോടെ വില്‍പ്പന കൂടുകയും ചെയ്തു. എന്നാല്‍ സബ്‌സിഡിയുടെ പ്രയോജനം കൂടുതല്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നതിനായി കേന്ദ്രം സബ്‌സിഡി വെട്ടിക്കുറച്ചു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ജോലിക്കിടെ അപകടം; കെഎസ്ഇബി ജീവനക്കാരന് ദാരുണാന്ത്യം

0
കൊല്ലം: കൊല്ലം പുത്തൂരില്‍ കെഎസ്ഇബി ജീവനക്കാരന്‍ ഷോക്കേറ്റ് മരിച്ചു. ചവറ സ്വദേശി...

വിയറ്റ്‌നാം ബോട്ട് അപകടം; മരിച്ചവരില്‍ കൊട്ടാരക്കര സ്വദേശികളായ ദമ്പതികളും

0
ന്യൂഡല്‍ഹി: വിയറ്റ്‌നാമിലെ ബോട്ട് അപകടത്തില്‍ മരിച്ചവരില്‍ രണ്ട് മലയാളികളും. കൊട്ടാരക്കര സ്വദേശികളായ...

പ്രിയദർശനി ബസിന് ബ്രേക്ക് നഷ്ടപ്പെട്ടു; ഡ്രൈവറുടെ സമയോചിതമായ ഇടപെടലിൽ വൻ അപകടം ഒഴിവായി

0
തിരുവനന്തപുരം: പൊന്മുടിയില്‍ പ്രിയദര്‍ശിനി കെഎസ്ആര്‍ടിസി ബസ് അപകടത്തില്‍പ്പെട്ടു. ഡ്രൈവറുടെ സമയോചിതമായ ഇടപെടല്‍...

സ്വരസൗന്ദര്യത്തിന് വിട ; എസ്. ജാനകി അന്തരിച്ചു

0
ബെംഗളൂരു: വിഖ്യാത ഗായിക എസ് ജാനകി (88) വിടവാങ്ങി. മൈസൂരുവിലാണ് അന്ത്യം....