റാന്നി : തോട്ടമണ്‍ വളവില്‍ വീണ്ടും ഡീസലില്‍ തെന്നി അപകടത്തില്‍ പെട്ട് ഇരുചക്ര വാഹനങ്ങള്‍. മന്ദിരം കൂടത്തുമണ്ണില്‍ ആര്യ (34) ആണ് വീണ് പരിക്കേറ്റത്. പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയില്‍ തോട്ടമണ്ണിലെ വലിയ വളവിൽ വീണുകിടന്ന ഡീസൽ തെന്നിയാണ് ആര്യയ്ക്ക് പരിക്കേറ്റത്. ഇന്ന് രാവിലെ ഒമ്പതരയ്ക്കു ശേഷമാണ് സംഭവം. തന്‍റെ കുട്ടിയേ സ്കൂളിൽ വിട്ടിട്ട് സാധനവും വാങ്ങി തിരികെ വരുമ്പോൾ ആണ് പെട്ടന്ന് ഇരുചക്ര വാഹനം റോഡിൽ തെന്നിയത്. സ്വപ്നം കാണുന്ന മാതിരിയാണ് സംഭവിച്ചത് എന്ന് ആര്യ പറയുന്നു.
അപ്പോള്‍ അതുവഴിയെത്തിയ മറ്റു യാത്രക്കാരാണ് ആശുപത്രിയില്‍ എത്തിച്ചത്. ഇത്തരത്തില്‍ അപകടം സൃഷ്ടിക്കുന്ന വാഹനങ്ങള്‍ക്കെതിരെ പോലീസിൽ പരാതി നല്‍കുമെന്ന് ആര്യ പറഞ്ഞു. തോട്ടമണ്‍ വളവില്‍ കെ.എസ്.ആര്‍.ടി.സി ബസില്‍ നിന്നുമാണ് ഇന്ധനം ചോരുന്നതെന്ന് കണ്ടെത്തിയിരുന്നു. രാവിലെ ടാങ്ക് നിറയെ ഇന്ധനവുമായി എത്തുന്ന ബസുകള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന ആവശ്യം നാട്ടുകാര്‍ അധികൃതര്‍ക്ക് മുന്‍പില്‍ വെച്ചിരുന്നെങ്കിലും നടപടി ഇല്ലാതെ പോയതാണ് അപകടങ്ങള്‍ ആവര്‍ത്തിക്കാന്‍ കാരണം.