Tuesday, July 8, 2025 7:53 pm

ബുൾഡോസർ രാജ് രണ്ടു വർഷത്തിനിടയില്‍ ഇടിച്ചുനിരത്തിയത് ഒന്നര ലക്ഷത്തിലേറെ വീടുകൾ

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി: രണ്ടു വർഷത്തിനിടെ ഒന്നര ലക്ഷത്തിലേറെ വീടുകൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ബുൾഡോസർ ഉപയോഗിച്ച് തകർത്തതായി കണക്കുകൾ. നിര്‍ബന്ധിത കുടിയൊഴിപ്പിക്കലില്‍ 7.38 ലക്ഷം പേർ ഭവനരഹിതരായി. തകർക്കപ്പെട്ട വീടുകൾ മിക്കതും മുസ്‌ലിംകളുടേതോ ദളിത് വിഭാഗത്തിന്റേതോ ആണെന്ന് ഫ്രണ്ട്‌ലൈൻ മാഗസിൻ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു . 2022-23 വർഷത്തെ ഹൗസിങ് ആന്റ് ലാൻഡ് റൈറ്റ്‌സ് നെറ്റ്‌വർക്കിന്റെ (എച്ച്എൽആർഎൻ) കണക്കുകള്‍ ഉദ്ധരിച്ചാണ് റിപ്പോര്‍ട്ട്. ഇതുപ്രകാരം പ്രാദേശിക, സംസ്ഥാന, കേന്ദ്ര ഭരണകൂടങ്ങൾ 1,53,820 വീടുകളാണ് ബുൾഡോസർ ഉപയോഗിച്ച് തകർത്തത്. ഗ്രാമ-നഗര മേഖലയിൽ 7,38,438 പേർക്ക് കിടപ്പാടം നഷ്ടമായി. 2017 മുതൽ 2023 വരെ അഞ്ചു വർഷം 10.68 ലക്ഷം പേരെ ഇത്തരത്തിലുള്ള കുടിയൊഴിപ്പിക്കൽ ബാധിച്ചതായി റിപ്പോർട്ടിൽ പറയുന്നു. ഒഴിപ്പിക്കൽ വർഷംപ്രതി കൂടി വരുന്ന പ്രവണതയുമുണ്ട്. 2019ൽ 1,07,625 നിർബന്ധിത കുടിയൊഴിപ്പിക്കലാണ് നടന്നത്. 2022ൽ ഇത് 2,22,686 ആയി. 2023ൽ 5,15,752.

ചേരി ഒഴിപ്പിക്കൽ, അനധികൃത നിർമാണം തകർക്കൽ, നഗരസൗന്ദര്യവൽക്കരണം തുടങ്ങിയ വിവിധ കാരണങ്ങളാണ് കുടിയൊഴിപ്പിക്കലിനായി സര്‍ക്കാറുകള്‍ ചൂണ്ടിക്കാട്ടിയിട്ടുള്ളത്. 2023ൽ ഇത്തരത്തിൽ നിർബന്ധിത ഒഴിപ്പിക്കൽ നടന്ന പ്രധാന പ്രദേശങ്ങൾ ഇവയാണ്- മധ്യപ്രദേശിലെ ജിറാപൂർ ഗ്രാമം, ഉത്തർപ്രദേശിലെ പ്രയാഗ്‌രാജും സഹാറൻപൂരും, ഹരിയാനയിലെ നൂഹ്, ഡൽഹിയിലെ ജഹാൻഗിർപുരി. ഇവിടങ്ങളിലെ നിയമവിരുദ്ധ കൈയേറ്റങ്ങളാണ് ഒഴിപ്പിച്ചത് എന്നാണ് സർക്കാർ അവകാശപ്പെടുന്നത്. എന്നാൽ ന്യൂനപക്ഷ വിഭാഗങ്ങളിൽനിന്നുള്ളവരുടെ കിടപ്പാടമാണ് ഈ പ്രദേശങ്ങളിൽ തകർത്തതെന്ന് റിപ്പോര്‍ട്ട് എടുത്തു പറയുന്നു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

മുന്നണിമാറ്റ വാർത്ത തള്ളി കേരള കോൺഗ്രസ് ചെയർമാൻ ജോസ് കെ.മാണി

0
കോട്ടയം: മുന്നണിമാറ്റ വാർത്ത തള്ളി കേരള കോൺഗ്രസ് ചെയർമാൻ ജോസ് കെ.മാണി....

തിരുവനന്തപുരത്ത് ഹോട്ടലുടമയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഹോട്ടലുടമയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. വഴുതക്കാട് കേരള കഫേ ഉടമ...

കീക്കൊഴൂർ – ഉതിമൂട് റോഡിൽ വാൻ മറിഞ്ഞ് അപകടം

0
റാന്നി : കീക്കൊഴൂർ - ഉതിമൂട് റോഡിൽ വാൻ മറിഞ്ഞ് അപകടം....

വിദ്യാർത്ഥികൾക്ക് യാത്ര സൗകര്യം ഒരുക്കുന്നതിനായി കെഎസ്ആർടിസി ബസ് സർവീസ് ചാത്തൻതറയിലേക്ക് നീട്ടി

0
റാന്നി: ഇതുപോലൊരു എംഎൽഎയെ കിട്ടിയത് ഞങ്ങളുടെ ഭാഗ്യമാണ് വെച്ചൂച്ചിറ കോളനി ഗവ...