കഞ്ചാവുകൈവശം വെച്ചതിനും ഉപയോഗിച്ചതിനുമായി രണ്ട് യുവാക്കള്‍ പിടിയില്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ജില്ലയില്‍ ലഹരിവസ്തുക്കള്‍ക്ക് എതിരായ പോലീസ് നടപടി തുടരുന്നു, കഞ്ചാവുമായി രണ്ട് യുവാക്കള്‍ ഇന്നലെ പിടിയിലായി.റാന്നി പഴവങ്ങാടി ഉരുളേലില്‍ നിന്ന് ഇന്നലെ രാത്രി 12.10 ഓടെ എസ് ഐ റെജി തോമസിന്റെ നേതൃത്വത്തിലുള്ള പട്രോളിംഗ് സംഘം 02.09 ഗ്രാം കഞ്ചാവുമായി യുവാവിനെ കസ്റ്റഡിയിലെടുത്തു.ബി റാന്നി കരികുളം കാലായില്‍ വീട്ടില്‍ സുബിന്‍ മോഹനന്‍(21) ആണ് പിടിയിലായത്. ഉരുളേല്‍ വേങ്ങത്തടം പബ്ലിക് റോഡില്‍ സംശയാസ്പദമായി കണ്ട ഇയാളെ പോലീസ് സംഘം തടഞ്ഞുനിര്‍ത്തി.

പോലീസിനെക്കണ്ട ഇയാള്‍ ഓടിപ്പോകാന്‍ ശ്രമിച്ചു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ പാന്റിന്റെ പോക്കറ്റില്‍ നിന്നും കവറില്‍ പൊതിഞ്ഞ നിലയില്‍ കഞ്ചാവ് കണ്ടെടുത്തു. വിശദമായി ചോദ്യം ചെയ്യുകയും പിന്നീട് നിയമനടപടികള്‍ കൈകൊള്ളുകയും ചെയ്തു. കോയിപ്രം പോലീസ് പട്രോളിംഗിനിടെ പുല്ലാട് വടക്കേ കവല ജംഗ്ഷനില്‍ വെച്ച് തമിഴ്‌നാട് തൂത്തുക്കുടി വിരുതുനഗര്‍ അറുപ്പുംകോട്ട സത്യവാണി മുത്തുനഗര്‍ ഫസ്റ്റ് സ്ട്രീറ്റ് കറുപ്പുസാമിയുടെ മകന്‍ കണ്ണന്‍ (23) അറസ്റ്റിലായി. പുല്ലാട് വെണ്ണിക്കുളം റോഡില്‍ പഞ്ചാബി വലിച്ചുകൊണ്ട് നില്‍ക്കുകയായിരുന്നു ഇയാള്‍. സ്‌റ്റേഷനിലെത്തിച്ച് പോലീസ് വിശദമായി ചോദ്യം ചെയ്തു. തുടര്‍ന്ന് നിയമനടപടികള്‍ സ്വീകരിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

തൊഴിലാളികളുടെ ജീവിത പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ സംസ്ഥാന സർക്കാരിന് ഉത്തരവാദിത്തമുണ്ടെന്ന് ടി പി രാമകൃഷ്ണൻ

0
തിരുവനന്തപുരം: തൊഴിലാളികളുടെ ജീവിത പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ സംസ്ഥാന സർക്കാരിന് ഉത്തരവാദിത്തമുണ്ടെന്ന്...

നീറ്റ് ചോദ്യപേപ്പർ ചോർച്ചയിലെ പ്രതിപക്ഷ പ്രതിഷേധത്തിനിടെ ലോക്സഭ തിങ്കളാഴ്ച വരെ പിരിഞ്ഞു

0
ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയിലെ പ്രതിപക്ഷ പ്രതിഷേധത്തിനിടെ ലോക്സഭ തിങ്കളാഴ്ച വരെ...

സംസ്ഥാന നേതൃത്വത്തിന് പിശക് പറ്റിയപ്പോഴെല്ലാം അത് തിരുത്താന്‍ ഇടപെട്ടിട്ടുണ്ടെന്ന് എം.എ ബേബി

0
തിരുവനന്തപുരം: സിപിഎം സംസ്ഥാന സമിതിയില്‍ പാര്‍ട്ടി കേന്ദ്ര നേതൃത്വത്തിന് വിമര്‍ശനം. വീഴ്ചകള്‍...

കേരളത്തിലെ വിദ്യാർത്ഥികളുടെ പ്രശ്നങ്ങളിൽ ഇടപെടാൻ മുഖ്യമന്ത്രിക്കും സർക്കാരിനും സമയമില്ലെന്നും പകരം ഡൽഹിയിൽ പോയി പല...

0
തിരുവനന്തപുരം: കേരളത്തിലെ വിദ്യാർത്ഥികളുടെ പ്രശ്നങ്ങളിൽ ഇടപെടാൻ മുഖ്യമന്ത്രിക്കും സർക്കാരിനും സമയമില്ലെന്നും പകരം ഡൽഹിയിൽ...