എംഡിഎംഎയുമായി രണ്ട് യുവാക്കൾ പിടിയിൽ

For full experience, Download our mobile application:
Get it on Google Play

കൊല്ലം: കൊല്ലത്ത് വിൽപനയ്ക്ക് എംഡിഎംഎയുമായി രണ്ട് യുവാക്കൾ പിടിയിൽ. വിൽപനയ്ക്ക് എത്തിച്ച 1.300 ഗ്രാം എംഡിഎംഎയുമായിട്ടാണ് യുവാക്കൾ പിടിയിലായത്. ഇഞ്ചവിള സ്വദേശി മിഥുൻ കെ പോൾ, കരീപ്ര മടന്തക്കോട് സ്വദേശി ശ്യാം കുമാർ എന്നിവരിൽ നിന്നാണ് മീഡിയം അളവിലുള്ള നാല് പാക്കറ്റ് എംഡിഎംഎ പിടിച്ചെടുത്തത്. കൊല്ലം സിറ്റി പോലീസ് കമ്മീഷണർ കിരൺ നാരായണന്റെ നിർദ്ദേശ പ്രകാരം ചാത്തന്നൂർ എസിപി അലക്സാണ്ടർ തങ്കച്ചന്റെ മേൽനോട്ടത്തിലായിരുന്നു പരിശോധന.

ഇന്നലെ രാത്രി 8.30 യോടെ ഡാൻസാഫ് സംഘവും കൊട്ടിയം പോലീസും ചേർന്ന് പ്രതികളെ പിടികൂടുകയായിരുന്നു. മറ്റൊരു ലഹരി കച്ചവടക്കാരനിൽ നിന്നാണ് 6000 രൂപ നൽകി മിഥുൻ എംഡിഎംഎ വാങ്ങിയത്. ശേഷം ശ്യാമിന് 3000 രൂപക്ക് ഒരു ഗ്രാം എംഡിഎംഎ കൈമാറുന്നതിനിടയിൽ ഇരുവരും പടിയിലാവുകയായിരുന്നു. എസ് ഐ സായി സേനൻ്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് സംഘവും, എസ്.ഐ നിതിൻ നളൻ്റെ നേതൃനേതൃത്വത്തിലുള്ള കൊട്ടിയം പോലീസും ചേർന്നാണ് പ്രതികളെ പിടികൂടിയത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

33 വർഷങ്ങൾക്ക് ശേഷം ‘ജെന്റിൽമാൻ’ വീണ്ടും തിയേറ്ററുകളിലേക്ക് ; 4K Atmos പതിപ്പുമായി കെ.ടി....

0
മലയാളികൾ ഉൾപ്പെടെ ദക്ഷിണേന്ത്യൻ സിനിമാപ്രേമികൾ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ക്ലാസിക് ചിത്രമായ...

മണ്ണാറക്കുളഞ്ഞിയില്‍ പ്രവാസി മലയാളിയുടെ ഹൈടെക് കൃഷിതോട്ടം ശ്രദ്ധേയമാകുന്നു

0
മണ്ണാറക്കുളഞ്ഞി : മേക്കൊഴൂര്‍ സ്വദേശിയായ പ്രവാസി മലയാളിയുടെ ഹൈടെക് കൃഷിതോട്ടം സഞ്ചാരികളെ ആകര്‍ഷിക്കുന്നു....

വടശ്ശേരിക്കരയിലെ ഹരിതകർമ്മ സേനാംഗങ്ങള്‍ ശേഖരിച്ച മാലിന്യത്തില്‍ മൂർഖൻ പാമ്പ്

0
​വടശ്ശേരിക്കര : കഴിഞ്ഞ ഒരാഴ്ചയായി തങ്ങളോടൊപ്പം ഒരു കെട്ടിടത്തിൽ കഴിഞ്ഞത് വിഷപ്പാമ്പായ...

വിദ്യാർഥി പ്രതിഷേധം : പരിക്കേറ്റയാളുടെ ശരീരത്തിൽനിന്ന് ലോഹഭാഗങ്ങൾ കണ്ടെടുത്തു ; പെല്ലറ്റ് ഉപയോഗിച്ചില്ലെന്ന പോലീസ്...

0
ന്യൂഡൽഹി : ഡൽഹിയിൽ നടന്ന വിദ്യാർഥി പ്രതിഷേധത്തിനിടെ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നയാളുടെ...