എംഡിഎംഎയുമായി രണ്ടു യുവാക്കള്‍ പിടിയിൽ

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍: അര കിലോയില്‍ അധികം തൂക്കം വരുന്ന എംഡിഎംഎയുമായി കുന്നംകുളം സ്വദേശികളായ രണ്ടു യുവാക്കള്‍ മണ്ണുത്തിയില്‍ പിടിയിലായി. കുന്നംകുളം സ്വദേശികളായ അക്ഷയ് (24), റെവിന്‍സ് (24) എന്നിവരെയാണ് ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും പോലീസും ചേര്‍ന്ന് അറസ്റ്റ് ചെയ്തത്. മണ്ണുത്തിക്കടുത്ത് മുടിക്കോട് നിന്നാണ് ഇവര്‍ പിടിയിലായത്. ബെംഗളൂരുവിൽ നിന്നും കാറില്‍ എംഡിഎംഎയുമായി വരികയായിരുന്നു.

ഇവര്‍ സഞ്ചരിച്ചിരുന്ന സ്വിഫ്റ്റ് കാറും കസ്റ്ഡിയില്‍ എടുത്തിട്ടുണ്ട്. കുന്നംകുളം മാത്രം കേന്ദ്രീകരിച്ച് ഇവരുടെ നേതൃത്വത്തില്‍ വലിയ രീതിയില്‍ എം.ഡി.എം.എ. വിതരണം നടന്നിരുന്നുവെന്നാണ് വിവരം. ഇപ്പോള്‍ പിടിച്ചെടുത്ത ഈ ലഹരിക്ക് 15 ലക്ഷത്തോളം വില വരും. ലഹരി ഉറവിടവും അനുബന്ധകാര്യങ്ങളും അന്വേഷിക്കാനുള്ള നീക്കം പോലീസ് ആരംഭിച്ചിട്ടുണ്ട്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

തൊഴില്‍ പരിശീലനം പൂര്‍ത്തിയാക്കിയവര്‍ക്ക് സർട്ടിഫിക്കറ്റ് വിതരണം ചെയ്തു

0
റാന്നി : ജൻ ശിക്ഷൺ സൻസ്ഥാൻ പത്തനംതിട്ടയുടെ 2025-26 വർഷത്തെ വിവിധ...

ഗർഭപാത്രമില്ലായ്മ വൈകല്യമായി കണക്കാക്കാനാവില്ല; മുൻ ഉത്തരവ് സർക്കാർ റദ്ദാക്കി

0
തിരുവനന്തപുരം: ജന്മനാ ഗര്‍ഭപാത്രമില്ലായ്മയെ വൈകല്യമായി പ്രഖ്യാപിച്ച സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കി. 2017-ലെ...

എടത്വ ആസ്ഥാനമായി അപ്പർ കുട്ടനാട് താലൂക്ക് രൂപീകരിക്കുക ; ഒപ്പ് ശേഖരണം ആരംഭിച്ച് എടത്വ...

0
എടത്വ : എടത്വയുടെയും സമീപ പ്രദേശങ്ങളുടെയും സമഗ്രമായ വികസനത്തിന് എടത്വ ആസ്ഥാനമായി...

മണിമലയിൽ വൻ ലഹരിവേട്ട ; 4 കിലോ 808 ഗ്രാം കഞ്ചാവുമായി സ്ത്രീ ഉള്‍പ്പെടെ...

0
മണിമല: കേരള പോലീസിന്റെ ലഹരിവിരുദ്ധ സ്പെഷ്യൽ ഡ്രൈവായ "തൂഫാൻ ദി നാർക്കോഹണ്ട്"...