Friday, April 26, 2024 7:19 pm

എറണാകുളത്ത് 24 ഇടങ്ങളിൽ ടിഎക്സ് 9-ന്റെ ചാർജിംഗ് സ്റ്റേഷനുകൾ ആരംഭിക്കും

For full experience, Download our mobile application:
Get it on Google Play

ഇലക്ട്രിക് ഇരുചക്ര വാഹന വിപണിയിൽ ഇതിനോടകം ശ്രദ്ധ ആകർഷിച്ച ടിഎക്‌സ്9 ന്റെ ചാർജിംഗ് സ്റ്റേഷനുകൾ എറണാകുളം നഗരത്തിൽ 24 ഇടങ്ങളിൽ പ്രവർത്തനം ആരംഭിക്കുന്നു. ഇതിനു പുറമേ നഗരത്തിൽ ആറ് ഇടങ്ങളിൽ സ്വാപ്പിംഗ് സ്റ്റേഷനുകൾ ആരംഭിക്കാനും പദ്ധതിയുണ്ട്. തികച്ചും പങ്കാളിത്ത സമീപനത്തോടെയുള്ള ചാർജിംഗ് സ്റ്റേഷനുകളുടെയും സ്വാപ്പിംഗ് പോയിന്റുകളുടെയും പ്രവർത്തനം പുതുവത്സരത്തോടനുബന്ധിച്ച് ആരംഭിക്കും. ഇതിനായി ഉപഭോക്താക്കൾക്ക് 45 ദിവസത്തെ ഓഫറിലൂടെ വാഹനത്തോടൊപ്പം ചാർജിംഗ് സ്റ്റേഷനുകളും സ്വന്തമാക്കാവുന്നതാണ്.

മറ്റ് ഇലക്ട്രിക് വാഹനങ്ങളിൽ നിന്ന് വ്യത്യസ്തമായി വാഹനം വാങ്ങുന്നതിനൊപ്പം തന്നെ ഉപഭോക്താക്കൾക്ക് കമ്പനി നൽകുന്ന സ്വാപ്പബിൾ ബാറ്ററി ചാർജിംഗ് സ്റ്റേഷനുകൾ ഉപയോഗപ്പെടുത്തി വാഹനം ചാർജ് ചെയ്യാവുന്നതാണ്. യാത്രക്കിടയിൽ ചാർജിംഗ് സ്റ്റേഷനുകൾ കണ്ടെത്തുന്നതിനായി ടിഎക്‌സ് 9-ന്റെ മൊബൈൽ ഫോൺ ആപ്ലിക്കേഷനായ എനർജി ആപ്ലിക്കേഷൻ പ്ലേ സ്റ്റോറിൽ നിന്നും ഡൗൺലോഡ് ചെയ്തതിനു ശേഷം ആപ്ലിക്കേഷനിലൂടെ ലൊക്കേറ്റ് ചെയ്യാവുന്നതാണ്.

ടിഎക്‌സ്9 ന്റെ സ്വന്തം പേറ്റന്റ് ടെക്‌നോളജിയാണ് സ്വാപ്പിഗിനായും ചാർജിംഗിനായും ഉപയോഗിക്കുന്നത്. ഇന്തയിലും വിദേശത്തുമായി ഒരു ലക്ഷം ചാർജിംഗ് ഫെസിലിറ്റി സെന്റേഴസ് ആണ് ടിഎക്‌സ്9 എനർജി ആപ്ലിക്കേനുമായി കണക്ട് ചെയ്തുകൊണ്ടിരിക്കുന്നത്. ഇതിനു പുറമേ വാഹനം ചാർജിംഗ് സ്റ്റേഷനുകളിൽ കൊണ്ടുപോകാതെ ബാറ്ററി മാത്രം കൊണ്ടുപോയി ചാർജ് ചെയ്യുന്നതിനായി ബാറ്ററി സ്വാപ്പിഗ് സ്റ്റേഷനുകളെയും സമീപിക്കാവുന്നതാണ്. മാത്രമല്ല ചാർജ് ചെയ്യേണ്ട ബാറ്ററി ഓൺലൈനിലൂടെ പർച്ചേസ് ചെയ്യാവുന്നതുമാണ്. ഇതിനായി ഓൺലൈനിലൂടെ പണമടയ്ക്കാനുള്ള സൗകര്യവും ഈ ആപ്ലിക്കേഷനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഈ രീതിയിലുള്ള ബാറ്ററി ചാർജിംഗ് സംവിധാനത്തിലൂടെ സുസ്ഥിര ഊർജ സംരക്ഷണമാർഗത്തിനൊപ്പം തടസമില്ലാത്ത ചാർജിംഗ് രീതിയാണ് കമ്പനി വാഗാദാനം ചെയ്യുന്നത്. മാത്രമല്ല, ഇത് രാജ്യത്തെ ഇവി വാഹനങ്ങളുടെ ത്വരിത ഗതിയിലുള്ള വളർച്ചയെ സഹായിക്കുമെന്നും ടിഎക്‌സ്9 അധികൃതർ പറയുന്നു. ചാർജിംഗ് സ്റ്റേഷന്റെ ആദ്യഘട്ടമെന്നോണം എറണാകുളം വൈറ്റിലയ്ക്ക് സമീപമുളള ചാർജിംഗ് സ്റ്റേഷൻ ഇതിനോടകം പ്രവർത്തനം ആരംഭിച്ചു കഴിഞ്ഞു. അടുത്ത വർഷം മാർച്ച് മാസത്തിനു മുൻപായി കേരളത്തിലെ എല്ലാ സിറ്റികളിലും ടിഎക്സ്9 ചാർജിംഗ് സ്റ്റേഷനുകളും സ്വാപ്പിംഗ് സ്റ്റേഷനുകളും സ്ഥാപിക്കാനാണ് ടിഎക്സ്9ന്റെ തീരുമാനം.

ചാർജിംഗ് സ്റ്റേഷനുകളുടെ ഫ്രാഞ്ചൈസി മാർച്ചിനു മുൻപായി മെയിൻ സിറ്റികളിൽ സ്ഥാപിക്കുന്നതിന്റെ ഭാഗമായി പൊതു ജനങ്ങളിൽ നിന്നും ആപ്ലിക്കേഷൻ സ്വീകരിക്കുന്നുണ്ട്. ക്രിസ്തുമസ്- പുതുവത്സരത്തിന്റെ ഭാഗമായി 45 ദിവസത്തെ നെറ്റ്വർക്കിംഗ് ഓഫറിലൂടെ ഉപഭോക്താക്കൾക്ക് ടിഎക്സ്9 ഇലക്ട്രിക് സ്‌കൂട്ടറും അതോടൊപ്പം ചാർജിംഗ് സ്റ്റേഷന്റെ ഫ്രാഞ്ചൈസിയും സ്വന്തമാക്കാവുന്നതാണ്. ഡീലർഷിപ്പ് നെറ്റ് വർക്ക് ഉള്ള സ്ഥലങ്ങളിൽ ഡീലർഷിപ്പ് വഴിയും ഡീലർഷിപ്പ് ഇല്ലാത്ത സ്ഥസങ്ങളിൽ കമ്പനി നേരിട്ടും വാഹനങ്ങളും അതോടൊപ്പം ഫ്രാഞ്ചൈസിയും നൽകുന്നതാണ്. അതുകെണ്ടു തന്നെ ഈ സ്ഥലങ്ങളിൽ കമ്പനിയുടെ ഡയറക്ട് ടെക്‌നീഷ്യന്മാരുടെ 24 മണിക്കൂർ സേവനവും ലഭ്യമാണ്.

കൊറിയൻ ടെക്‌നോളജിയിൽ ഇന്ത്യയിൽ മാനുഫാക്ടർ ചെയ്യുന്നതാണ് ടിഎക്‌സ്9 വാഹനങ്ങൾ. ഇന്ത്യയിൽ വാഹന വിപണി രംഗത്ത് പുതിയ വിപ്ലവം സൃഷ്ടിക്കുന്നതിന്റെ ഭാഗമായി ഇരു ചക്രവാഹനങ്ങളെ എങ്ങനെ റോബോർട്ടിക് വാഹനങ്ങളാക്കി മാറ്റാം എന്നതാണ് ടിഎക്‌സ്9ന്റെ ലക്ഷ്യം. 2018 മുതലാണ് ടിഎക്‌സ്9 വാഹന വിപണി രംഗത്തേക്ക് ചുവടുവെയ്ക്കുന്നത്.

റോബോർട്ടിക് വാഹനങ്ങളിലേക്കുള്ള പരിവർത്തനത്തിന്റെ ആദ്യഘട്ടമെന്ന നിലയിലാണ് ഇലക്ട്രിക് വാഹനങ്ങളുടെയും അതുവഴി സുസ്ഥിര ഊർജ സംരക്ഷണത്തിന്റെയും വലിയ സാധ്യതകളെ ഉൾക്കൊണ്ടുകൊണ്ട് ടിഎക്‌സ്9 വാഹനങ്ങൾ ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നത്. ഇനി വാഹനം വാങ്ങിയതിനു ശേഷം വാറന്റി എക്‌സ്റ്റെന്റ് ചെയ്യുവാനുള്ള സൗകര്യവും ടിഎക്‌സ്9 ന്റെ ഉപഭോക്തക്കൾക്കുണ്ട്. ഇതോടൊപ്പം ‘ടിഎക്‌സ്9 ന്റെ ഓൺ ടീം’ സർവീസും ഉപഭോക്താക്കൾക്ക് ലഭ്യമാണ്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

 

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

സമയം അവസാനിച്ചിട്ടും പല ബൂത്തുകളിലും വോട്ടർമാരുടെ നീണ്ടനിര

0
കോഴിക്കോട് :  സമയം അവസാനിച്ചിട്ടും പല ബൂത്തുകളിലും വോട്ടർമാരുടെ നീണ്ടനിര. പലയിടത്തും...

വയനാട് കല്‍പറ്റ കൈനാട്ടിയില്‍ പിക്കപ്പ് വാനും ലോറിയുമായി കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു.

0
കല്‍പറ്റ: വയനാട് കല്‍പറ്റ കൈനാട്ടിയില്‍ പിക്കപ്പ് വാനും ലോറിയുമായി കൂട്ടിയിടിച്ച് ഒരാള്‍...

വിധിയെഴുതി കേരളം, പോളിംഗ് ശതമാനം 70 ലേക്ക് ; സമയപരിധി കഴിഞ്ഞു, ആറ് മണിവരെയെത്തിയവർക്ക്...

0
തിരുവനന്തപുരം: ലോക്സഭാ വോട്ടെടുപ്പിൽ സംസ്ഥാനത്ത് ഭേദപ്പെട്ട പോളിംഗ്. രാവിലെ തുടങ്ങിയ വോട്ടെടുപ്പിന്‍റെ...

സഹോദരൻ്റെ പേരിലുള്ള വോട്ട് ചെയ്യാനെത്തി ; ആൾമാറാട്ട ശ്രമം കയ്യോടെ പൊക്കി പോളിംഗ് ഉദ്യോഗസ്ഥർ

0
ഇടുക്കി: ഇടുക്കിയിൽ ആൾമാറാട്ടം നടത്തി വോട്ട് ചെയ്യാൻ എത്തിയയാളെ പോളിംഗ് ഉദ്യോഗസ്ഥർ...