Saturday, May 10, 2025 8:58 pm

എന്തുകൊണ്ടാണ് കുട്ടികള്‍ക്ക് ടൈപ്പ് 2 പ്രമേഹം വരുന്നത് ; കാരണങ്ങളറിയാം

For full experience, Download our mobile application:
Get it on Google Play

പ്രമേഹം ബാധിക്കുന്നവരുടെ എണ്ണം ദിനംപ്രതി കൂടിവരികയാണ്. പലകാരണങ്ങള്‍ കൊണ്ടാണ് ടൈപ്പ് 2 പ്രമേഹം ഉണ്ടാകുന്നത്. ഇന്ത്യയില്‍ 18 വയസ്സിന് മുകളിലുള്ള 77 ദശലക്ഷം ആളുകള്‍ പ്രമേഹം (ടൈപ്പ് 2) ബാധിതരാണെന്നും ഏകദേശം 25 ദശലക്ഷം പേര്‍ പ്രീ ഡയബറ്റിക്‌സ് ഉള്ളവരുമാണെന്ന് ലോകാരോഗ്യ സംഘടന പറയുന്നു. കുട്ടികളില്‍ പ്രത്യേകിച്ച് 12-18 വയസ് പ്രായമുള്ള കൗമാരക്കാരില്‍ ടൈപ്പ് 2 പ്രമേഹം വര്‍ദ്ധിച്ചു വരുന്നു. ടൈപ്പ് 2 പ്രമേഹം പരമ്പരാഗതമായി പ്രായമായവരില്‍ കൂടുതലായി കാണപ്പെടുന്നുണ്ടെങ്കിലും സമീപ വര്‍ഷങ്ങളില്‍ കുട്ടികളിലും കൗമാരക്കാര്‍ക്കിടയിലും ഇത് സംഭവിക്കുന്നത് ആശങ്കാജനകമാണ്. പൂനെയിലെ സൂര്യ മദര്‍ ആന്‍ഡ് ചൈല്‍ഡ് സൂപ്പര്‍ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിലെ സീനിയര്‍ കണ്‍സള്‍ട്ടന്റ്-പീഡിയാട്രിക് എന്‍ഡോക്രൈനോളജി ഡോ. സജിലി മേത്ത പറഞ്ഞു. കുട്ടികളിലും യുവാക്കളിലും അമിതവണ്ണത്തിന്റെ ഉണ്ടാകുന്നതാണ് ഇതിന് പ്രധാന കാരണമെന്നും അദ്ദേഹം പറഞ്ഞു.

ഉദാസീനമായ ജീവിതശൈലിയാണ് പൊണ്ണത്തടി ഉണ്ടാകുന്നതിന് പിന്നിലെ ഒരു പ്രധാനപ്പെട്ട കാരണം. ശരീരത്തിലെ കോശങ്ങള്‍ പാന്‍ക്രിയാസ് ഉത്പാദിപ്പിക്കുന്ന ഇന്‍സുലിനോട് ശരിയായി പ്രതികരിക്കുന്നില്ല. ഇന്‍സുലിന്‍ ഒരു ഹോര്‍മോണാണ്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുന്നു. ഇത് ഊര്‍ജ്ജ ഉല്‍പാദനത്തിനായി രക്തപ്രവാഹത്തില്‍ നിന്ന് കോശങ്ങളിലേക്ക് ഗ്ലൂക്കോസ് ആഗിരണം ചെയ്യാന്‍ സഹായിക്കുന്നു. ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കേണ്ടത് അത്യാവശ്യമാണ്. സമീകൃതാഹാരം കഴിക്കുക, പഞ്ചസാര പാനീയങ്ങളും സംസ്‌കരിച്ച ഭക്ഷണങ്ങളും പരിമിതപ്പെടുത്തുക, പതിവായി വ്യായാമം ചെയ്യുക, സ്‌ക്രീന്‍ സമയം പരിമിതപ്പെടുത്തുക എന്നിവയെല്ലാം കുട്ടികളില്‍ ടൈപ്പ് 2 പ്രമേഹം തടയാന്‍ സഹായിക്കും. വർദ്ധിച്ച ദാഹം, ഇടയ്ക്കിടെ മൂത്രമൊഴിക്കൽ, വർദ്ധിച്ച വിശപ്പ്, ക്ഷീണം, മങ്ങിയ കാഴ്ച ഇവയെല്ലാം ഈ അവസ്ഥയുടെ ലക്ഷണങ്ങളാണ്. രോഗമുള്ളതായി സംശയം തോന്നിയാൽ കുട്ടിക്ക് ഉടൻ ചികിത്സ നൽകുക.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

അതിമാരക സിന്തറ്റിക്ക് മയക്കുമരുന്നായ എംഡിഎംഎയുമായി രണ്ടു യുവാക്കൾ പിടിയിൽ

0
തൃശൂർ: അതിമാരക സിന്തറ്റിക്ക് മയക്കുമരുന്നായ എംഡിഎംഎയുമായി രണ്ടു യുവാക്കളെ കുന്നംകുളം പോലീസ്...

കുളത്തുമണ്ണിൽ കാട്ടാനയുടെ ജഡം കണ്ടെത്തി

0
കോന്നി : പാടം ഫോറെസ്റ്റേഷൻ പരിധിയിൽ കുളത്തുമണ്ണിൽ കാട്ടാനയുടെ ജഡം കണ്ടെത്തി....

ഇന്ത്യൻ സൈനികർക്ക് ജനാധിപത്യ കേരള കോൺഗ്രസ് ജില്ലാ കമ്മിറ്റി ഐക്യദാർഢ്യം അർപ്പിച്ചു

0
പത്തനംതിട്ട : ജമ്മു കാശ്മീരിലെ ഭീകരവിരുദ്ധ ആക്രമണത്തിന് തക്കതായ തിരിച്ചടി നൽകിയ...

സിന്ധു നദീതട കരാർ മരവിപ്പിച്ചതടക്കം പാകിസ്ഥാനെതിരായ നിലപാടുകൾ ഇന്ത്യ തുടരും

0
ദില്ലി: പാകിസ്ഥാനുമായുള്ള വെടിനിർത്തൽ ധാരണയായെങ്കിലും പഹൽ​ഗാം ആക്രമണത്തെ തുടർന്ന് സ്വീകരിച്ച കടുത്ത...