Friday, April 11, 2025 6:48 pm

കാര്‍ മാറ്റിയിടാന്‍ ആവശ്യപ്പെട്ടതിന് ടയര്‍ കട ഉടമയ്‌ക്കെതിരെ പോക്‌സോകേസ് – എസ്‌ഐയ്‌ക്കെതിരെ നിയമനടപടി ആവിശ്യപ്പെട്ട് ടയര്‍ ഡീലേര്‍സ് അസോസിയേഷന്‍

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍ : പയ്യന്നൂര്‍ പെരുമ്പ ഹൈവെയില്‍ ടയര്‍ ഹൗസ് ഉടമ ഷമീമിനെ പോക്‌സോ കേസില്‍ കുടുക്കിയ പോലീസ് ഉദ്യോഗസ്ഥനെതിരെ നിഷ്പക്ഷ അന്വേഷണം നടത്തി നിയമ നടപടി സ്വീകരിക്കണമെന്ന് ടയര്‍ ഡീലേഴ്‌സ് ആന്‍ഡ് അലൈന്മെന്റ് അസോസിയേഷന്‍ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

കഴിഞ്ഞ 19 ന് കടയ്ക്കു മുന്‍പില്‍ വാഹനം പാര്‍ക്ക് ചെയ്തത് ചോദ്യം ചെയ്തതിനെ തുടര്‍ന്നുള്ള വൈരാഗ്യത്തില്‍ ഷമീമിനെയും ആറു പേരെയും പയ്യന്നൂര്‍ പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ പോക്‌സോ കേസ് കെട്ടിച്ചമയ്ക്കുകയായിരുന്നു. നിരവധി ആരോപണങ്ങള്‍ നേരിട്ട ഉദ്യോഗസ്ഥനാണ് ഇയാള്‍.

കടയ്ക്കു മുന്‍പില്‍ നിര്‍ത്തിയിട്ട കാര്‍ മാറ്റിയിടാന്‍ ആവശ്യപ്പെട്ടതിന് ഉടമയായ ഷമീമിനോട് താനാരാണെന്ന് നിനക്കറിയില്ലെന്ന് പറഞ്ഞ് മഫ്ടിയിലുള്ള ഉദ്യോഗസ്ഥന്‍ തട്ടിക്കയറുകയും മൊബൈല്‍ ഫോണ്‍ തട്ടിപ്പറിക്കുകയും അസഭ്യം പറയുകയുമായിരുന്നു. ഇതിനെ തുടര്‍ന്ന് ഇയാള്‍ക്കെതിരെ പയ്യന്നൂര്‍ ഡി.വൈ.എസ്‌പി, കണ്ണൂര്‍ എസ്‌പി എന്നിവര്‍ക്ക് പരാതി നല്‍കിയിരുന്നു ഇതിന്റെ പകപോക്കലായാണ് കാറിലിരിക്കുന്ന 16 വയസുകാരിയായ മകളെ പീഡിപ്പിക്കുവാന്‍ ശ്രമിച്ചുവെന്ന് ആരോപിച്ച്‌ പോക്‌സോ കേസ് കൊടുത്തത്.

പോക്‌സോ വകുപ്പ് നിയമം നടപ്പാക്കേണ്ട ഉത്തരവാദിത്വപ്പെട്ട ഉദ്യോഗസ്ഥന്‍ തന്നെ ദുരുപയോഗം ചെയ്യുകയാണ് ചെയ്തത്. ഷമീമിന്റെ നിരപരാധിത്വം തെളിയിക്കുന്നതിന് സത്യസന്ധമായ അന്വേഷണം നടത്തണമെന്ന് ഡി.ജി.പി, എസ്‌പി, ഡി.വൈ.എസ്‌പി എന്നിവര്‍ക്ക്‌നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഭാരവാഹികള്‍ അറിയിച്ചു. വാര്‍ത്താ സമ്മേളനത്തില്‍ ടയര്‍ ഡീലേഴ്‌സ് ആന്‍ഡ് അലെന്മെന്റ് ഭാരവാഹികളായ എസ്.ശിഹാബുദ്ദീന്‍, ടി.സി നൗഷാദ്, സി.പി നീലേഷ്, പി.കെ ലതീഷ്, പി.പി സാ ഷിര്‍ എന്നിവര്‍ പങ്കെടുത്തു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

വഖഫ് ബോർഡിൽ രജിസ്റ്റർ ചെയ്ത ഭൂമിക്കല്ലേ വിൽപ്പന വിലക്ക് ബാധകം : ചോദ്യമുയർത്തി വഖഫ്...

0
കോഴിക്കോട്: വഖഫ് ബോർഡിൽ രജിസ്റ്റർ ചെയ്ത ഭൂമിക്കല്ലേ വിൽപ്പന വിലക്ക് ബാധകമെന്ന...

കാഞ്ഞിരപ്പള്ളിയിൽ കുഴിമന്തി കഴിച്ച 15 പേർക്ക് ഭക്ഷ്യവിഷബാധ

0
കോട്ടയം: കോട്ടയം കാഞ്ഞിരപ്പള്ളിയിൽ കുഴിമന്തി കഴിച്ച 15 പേർക്ക് ഭക്ഷ്യവിഷബാധയേറ്റതായി പരാതി....

ഷർട്ട്‌ സ്റ്റിച്ച് ചെയ്തു നൽകിയതിൽ അപാകത ; ടെയിലറിംഗ് സ്ഥാപനം 12,350/- രൂപ നൽകണം

0
കൊച്ചി : നിർദ്ദേശിച്ച പ്രകാരം ഷർട്ട് സ്റ്റിച്ച് ചെയ്ത് നൽകാത്ത ടെയിലറിംഗ്...

അമ്മമാരും യുവതികളും അക്രമത്തിനും ലഹരിക്കുമെതിരായി ശക്തമായ നിലപാട് എടുക്കണമെന്ന് കസ്തൂർബ്ബ ഗാന്ധി ദർശൻ വേദി

0
പത്തനംതിട്ട : കസ്തൂർബ്ബ ഗാന്ധിയെ മാതൃകയാക്കി അമ്മമാരും യുവതികളും അക്രമത്തിനും ലഹരിക്കുമെതിരായി...