റാസല്‍ഖൈമ: യുഎഇയില്‍ കാറപകടത്തില്‍ 12 വയസുള്ള കുട്ടി മരിച്ചു. സുഹൃത്തായ 13കാരനാണ് വാഹനം ഓടിച്ചിരുന്നത്. അപകടത്തില്‍ 11 വയസുള്ള മറ്റൊരു കുട്ടിക്ക് ഗുരുതര പരിക്കേറ്റു. റാസല്‍ഖൈമയിലായിരുന്നു സംഭവം നടന്നത്.
പരിക്കേറ്റ 13കാരനെയും 11 കാരനെയും ആശുപത്രിയിലേക്ക് മാറ്റി. കഴിഞ്ഞ ദിവസം രാത്രി 8.30ഓടെയാണ് റാസല്‍ഖൈമ പോലീസിന്റെ ഓപ്പറേഷന്‍സ് റൂമില്‍ അപകടം സംബന്ധിച്ച വിവരം ലഭിച്ചത്. 13 വയസുകാരന് വാഹനത്തിന്റെ നിയന്ത്രണം നഷ്ടമാവുകയായിരുന്നുവെന്ന് റാസല്‍ഖൈമ പോലീസ് സെന്‍ട്രല്‍ ഓപ്പറേഷന്‍സ് ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ മുഹമ്മദ് സഈദ് അല്‍ ഹുമൈദി പറഞ്ഞു.