അബുദാബി : ഈദ് അവധിക്കാലത്ത് സൈബർ ആക്രമണം വർധിക്കാൻ സാധ്യതയുണ്ടെന്നും ഇടപാടുകളിൽ അതീവ ജാഗ്രത പാലിക്കണമെന്നും യുഎഇ സൈബർ സുരക്ഷാ കൗൺസിലിന്റെ മുന്നറിയിപ്പ്. സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച കുറിപ്പിലാണ് ജാഗ്രതാ നിർദേശം. വ്യക്തികൾ, സംഘടനകൾ, സ്ഥാപനങ്ങൾ എന്നിവയെല്ലാം സുരക്ഷ ശക്തമാക്കണമെന്നും ആവശ്യപ്പെട്ടു. അപരിചിത കേന്ദ്രങ്ങളിൽ നിന്നുള്ള ഇ–മെയിൽ, എസ്എംഎസ് സന്ദേശങ്ങൾ തുറക്കുകയോ പ്രതികരിക്കുകയോ ചെയ്യരുത്. സുരക്ഷിതമല്ലാത്ത വെബ്സൈറ്റുകളിൽ ഓൺലൈൻ ഇടപാട് നടത്തരുത്.
വ്യക്തിഗത, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ മറ്റുള്ളവർക്ക് കൈമാറരുത്, ഔദ്യോഗിക ചാനലുകൾ വഴി സ്ഥിരീകരിച്ച ഇടപാടുകളോടു മാത്രമേ പ്രതികരിക്കാവൂ, സ്ഥാപനങ്ങൾ സൈബർ സുരക്ഷ വർധിപ്പിക്കുക, വഞ്ചിക്കപ്പെട്ടാൽ എത്രയും വേഗം പോലീസിനെയും ബാങ്കിനെയും അറിയിക്കുക എന്നിവയാണ് പ്രധാന നിർദേശങ്ങൾ. കഴിഞ്ഞ ആഴ്ച 634 സർക്കാർ, സ്വകാര്യ സ്ഥാപനങ്ങൾക്കെതിരായ സൈബർ ആക്രമണം തടഞ്ഞതായും കൗൺസിൽ അറിയിച്ചു. ഇതേ കാലയളവിൽ ആഗോള തലത്തിൽ 1.4 ലക്ഷം സ്ഥാപനങ്ങൾ സൈബർ ആക്രമണത്തിന് ഇരയായി. ഈ പശ്ചാത്തലത്തിൽ സുരക്ഷ ശക്തമാക്കിയതായി ജനങ്ങളെയും ഓർമിപ്പിച്ചു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 23330