ദുബായ് : യുഎഇയിൽ പെയ്ത കനത്ത മഴയെ തുടർന്ന് ജലനിരപ്പുയർന്ന നദിയിൽ ഒഴുകിപ്പോയ 3 വാഹനങ്ങളിലെ 2 കുട്ടികളടക്കം 4 പേർക്ക് ദാരുണാന്ത്യം. 3 പേരെ രക്ഷപെടുത്തി. ദ്രുതകർമ്മ സേന ഹെലികോപ്ടറിലായിരുന്നു രക്ഷാപ്രവർത്തനം നടത്തിയത്. ഷാർജയിലെ വാദി അൽ ഹിലോയിലാണ് സംഭവം.
ഷാർജയുടെ കിഴക്കൻ മേഖലയിലും കഴിഞ്ഞദിവസം ഫുജൈറയിലും കനത്ത മഴയാണ് പെയ്തത്. വ്യത്യസ്ത സംഭവങ്ങളിൽ 12 പേർ ഒഴുക്കിൽപ്പെട്ടു. ചിലരെ ഗ്രാമീണർ രക്ഷപ്പെടുത്തി. സ്ഥലത്തെത്തിയ പോലീസ് സാഹസികമായാണ് രക്ഷാപ്രവർത്തനം നടത്തിയത്. അതിനിടെ ഹത്ത താഴ് വരയിൽ ഒഴുക്കിൽപ്പെട്ട ബസിലെ 20 യാത്രക്കാരെയും ഡ്രൈവറെയും ദുബായ് പോലീസ് രക്ഷപെടുത്തി. ഒരു യാത്രക്കാരന് നിസ്സാര പരുക്കേറ്റു.