Friday, May 9, 2025 1:10 pm

യുഎഇ വെള്ളപ്പൊക്കം : മോട്ടോർ ഇൻഷുറൻസ് ക്ലെയിമുകളുടെ നിബന്ധനകൾ കർശനമാക്കി ഇൻഷുറൻസ് കമ്പനികൾ

For full experience, Download our mobile application:
Get it on Google Play

യുഎഇ : യുഎഇയിൽ അപ്രതീക്ഷിതമായി വെള്ളപ്പൊക്കത്തിൽ നൂറുകണക്കിന് കാറുകളാണ് തകരാറിലായത്. ഇൻഷുറൻസ് കമ്പനികൾ മോട്ടോർ ഇൻഷുറൻസ് ക്ലെയിമുകളുടെ നിബന്ധനകൾ കർശനമാക്കിയിരിക്കുകയാണ്. റോഡുകളിലും പാർക്കിംഗ് ഏരിയകളിലും വെള്ളം കെട്ടിക്കിടക്കുന്നത് കാറുകൾ അപകടത്തിലാക്കും. യുഎഇയിലെ കാർ മെയിൻറനൻസ് ചെലവുകൾ ഉയർന്നതാണ് . ഒട്ടേറെ ക്ലെയിമുകൾ തീർക്കേണ്ടി വരുന്നത് പല ഇൻഷുറൻസ് കമ്പനികളെയും പ്രതിസന്ധിയിലാക്കുന്നുണ്ട്. പ്രളയ സാധ്യതകൾ കണക്കിലെടുത്ത് കാർ ഉടമകൾക്ക് ഇനി മോട്ടോർ ഇൻഷുറൻസ് പ്രീമിയം തുക ഉയർന്നേക്കും എന്ന സൂചനകളുണ്ട്. വാഹനങ്ങൾ പൂർണമായും നിശ്ചലമായവർക്ക് മാത്രമാണ് ചില ഇൻഷുറൻസ് കമ്പനികൾ ക്ലെയിം നൽകുന്നത്. അതുപോലെ വെള്ളക്കെട്ടുള്ള പ്രദേശങ്ങളിൽ ഓടിക്കുന്ന വാഹനങ്ങളുടെ ക്ലെയിമുകൾ കുറയ്ക്കുകയാണ് മിക്ക കമ്പനികളും. ക്ലെയിം ചെലവ് കുറയ്ക്കുന്നത് ലക്ഷ്യമിട്ടാണ് കർശന നടപടികളുമായി ഇൻഷുറൻസ് കമ്പനികൾ രംഗത്ത് എത്തുന്നത്. അപര്യാപ്തമായ ഇൻഷുറൻസ് പരിരക്ഷയും പോളിസി നിബന്ധനകളിലെ ആശയക്കുഴപ്പവും മോട്ടോർ ഇൻഷുറൻസ് ഉടമകൾക്കും ആശങ്കകൾ സൃഷ്ടിക്കുന്നതായി റിപ്പോ‍ർട്ടുകളുണ്ട്.

അൽപ്പം ശ്രദ്ധിച്ചാൽ കാർ ഉടമകളും ഇൻഷുറൻസ് ഉടമകളും തമ്മിൽ വാഗ്വേദങ്ങൾക്ക് വഴിയൊരുങ്ങുന്ന സാഹചര്യങ്ങൾ ഒഴിവാക്കാം. യുഎഇയിൽ കനത്ത മഴയും വെള്ളക്കെട്ടും ഉണ്ടാകുമ്പോൾ വാഹനങ്ങൾക്ക് അറ്റകുറ്റപ്പണി ചെലവ് ഉയരും. ഇൻഷുറൻസ് കമ്പനികൾക്കും ഇത് അധിക ബാധ്യത വരുത്തുന്നതാണ് ക്ലെയിമുകളിൽ പലതും നിരസിക്കാൻ കാരണം. സമഗ്രമായ ഇൻഷുറൻസ് പോളിസികൾ മാത്രമേ ഇൻഷ്വർ ചെയ്ത കാറിന് വെള്ളപ്പൊക്കം മൂലമുണ്ടാകുന്ന നാശനഷ്ടങ്ങൾക്ക് പരിരക്ഷ നൽകുന്നുള്ളു എന്നോർക്കാം. തേഡ്-പാർട്ടി കാർ ഇൻഷുറൻസ് പോളിസികൾ വാഹനത്തിനുണ്ടാകുന്ന നാശനഷ്ടങ്ങൾ കവർ ചെയ്യില്ല. ഇൻഷുറൻസ് പരിരക്ഷയുണ്ടെന്ന് ഉറപ്പാക്കുകയാണ് ആദ്യം വേണ്ടത്. പ്രളയത്തിൽ വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചെങ്കിൽ കാർ ഉടമകൾ ഉടൻ തന്നെ ഇൻഷുറൻസ് കമ്പനികൾക്ക് ഇത് റിപ്പോർട്ട് ചെയ്യണം. വെള്ളക്കെട്ടിൽ പെട്ട വാഹനങ്ങൾ പെട്ടെന്ന് സ്റ്റാർട്ട് ചെയ്യരുത്. വെള്ളം പൂർണ്ണമായും ഇറങ്ങിയതിന് ശേഷം മാത്രം സ്റ്റാർട്ടാക്കുക.
അടിയന്തര സാഹചര്യമില്ലെങ്കിൽ കാലാവസ്ഥ മോശമായിരിക്കുമ്പോൾ വാഹനം ഓടിക്കാതിരിക്കാൻ ശ്രദ്ധിക്കാം.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഓപ്പറേഷൻ ക്ളീൻ സ്ലേറ്റ് ; ചെങ്ങന്നൂർ പാണ്ടനാട് ഭാഗത്തുനിന്നും ഒന്നേകാൽ കിലോ കഞ്ചാവ് കണ്ടെടുത്തു

0
ചെങ്ങന്നൂർ : എക്‌സൈസിന്റെ നേതൃത്വത്തിൽ ആരംഭിച്ച ഓപ്പറേഷൻ ക്ളീൻ സ്ലേറ്റ്...

പരിക്കേറ്റ ആളുകളെ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തി സന്ദർശിച്ച് ജമ്മു മുഖ്യമന്ത്രി ഒമർ അബ്ദുള്ള

0
ശ്രീന​ഗർ : പരിക്കേറ്റ ആളുകളെ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തി സന്ദർശിച്ച് ജമ്മു...

ഏറ്റുമുട്ടൽ കൂടുതൽ വ്യാപിക്കുമെന്ന് പാകിസ്ഥാൻ പ്രതിരോധമന്ത്രി

0
ദില്ലി : ആക്രമണ ഭീഷണിയുമായി വീണ്ടും പാകിസ്ഥാൻ. ഇപ്പോഴത്തെ ഏറ്റുമുട്ടൽ കൂടുതൽ...