Wednesday, July 2, 2025 8:43 am

യുഎഇയില്‍ സ്‌പോണ്‍സര്‍ ഇല്ലാതെ അഞ്ച് വര്‍ഷത്തെ വിസ

For full experience, Download our mobile application:
Get it on Google Play

അബുദാബി : യു എ ഇയില്‍ ജീവിക്കാനും ജോലി ചെയ്യാനും സ്വപ്നം കാണുന്നവരാണോ നിങ്ങള്‍. എന്നാല്‍ ധൈര്യമായി യു എ ഇയുടെ ഗ്രീന്‍ വിസ സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്താം. സ്‌പോണ്‍സര്‍മാരോ തൊഴിലുടമകളോ ഇല്ലാതെ അഞ്ച് വര്‍ഷം വരെ യു എ ഇയില്‍ ജോലി ചെയ്യാനും താസിക്കാനും അനുമതി നല്‍കുന്നതാണ് ഗ്രീന്‍ വിസ. യു എ ഇയില്‍ ഏതെങ്കിലും സ്ഥാപനവുമായി തൊഴില്‍ കരാര്‍ ഉള്ളവര്‍ക്ക് ഗ്രീന്‍ വിസ ലഭിക്കും. മാനവ വിഭവശേഷി എമിറേറ്റൈസേഷന്‍ മന്ത്രാലയം നിര്‍ണയിച്ചിരിക്കുന്ന ആദ്യ മൂന്ന് തൊഴില്‍ കാറ്റഗറിയില്‍ ഉള്‍പ്പെടുന്ന വിദഗ്ദ തൊഴിലാളികളാണെങ്കിലും ഗ്രീന്‍ വിസയ്ക്ക് അപേക്ഷിക്കാം. ഏറ്റവും കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത ബിരുദമോ തത്തുല്യമോ ആയിരിക്കണം. കൂടാതെ ശമ്പളം 15,000 ദിര്‍ഹത്തില്‍ കുറയരുത്.

ഇതിനായി ജി ഡി ആര്‍ എഫ് എയുടെ www.gdrfad.gov.ae എന്ന വെബ്സൈറ്റ് സന്ദര്‍ശിച്ച് ഹോം പേജിലെ സേവനങ്ങള്‍ എന്ന വിഭാഗത്തിന് കീഴിലെ എന്‍ട്രി പെര്‍മിറ്റുകള്‍ എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്യാം. തുടര്‍ന്ന് ന്യൂ എന്‍ട്രി പെര്‍മിറ്റ് ഫോര്‍ ഗ്രീന്‍ റസിഡന്‍സ് ആക്‌സസ് ചെയ്യാന്‍ എന്‍ട്രി പെര്‍മിറ്റ് സര്‍വീസില്‍ ക്ലിക്ക് ചെയ്യുക. ഗ്രീന്‍ വിസ സംവിധാനത്തിനുള്ളിലെ എല്ലാ വിഭാഗങ്ങളും ഇവിടെ നിങ്ങള്‍ക്ക് കാണാന്‍ സാധിക്കും. ഇതില്‍ നിന്നും ഇഷ്യൂയിങ് എന്‍ട്രി പെര്‍മിറ്റ് ഫോര്‍ ഗ്രീന്‍ റസിഡന്‍സ് ക്ലിക്ക് ചെയ്യാം. സ്റ്റാര്‍ട്ട് സര്‍വീസ് എന്നതില്‍ ക്ലിക്ക് ചെയ്തതിന് ശേഷം ലോഗിന്‍ പേജില്‍ രജിസ്റ്റര്‍ നൗ ക്ലിക്ക് ചെയ്യാം. ആവശ്യമായ പാസ്വേര്‍ഡുകള്‍ സമര്‍പ്പിക്കാം. ജി ഡി ആര്‍ എഫ് എയിലെ നിങ്ങളുടെ ഡാഷ് ബോര്‍ഡില്‍ ന്യൂ ആപ്ലിക്കേഷന്‍ ക്ലിക്ക് ചെയ്ത് ഗ്രീന്‍ റസിഡന്‍സ് ഫോര്‍ ഹൈ സ്‌കില്‍ഡ് വര്‍ക്കേഴ്‌സ് എന്ന വിഭാഗത്തില്‍ ക്ലിക്ക് ചെയ്യാം. വ്യക്തിഗത വിവരങ്ങള്‍ എല്ലാം നല്‍കാം. തുടര്‍ന്ന് ആവശ്യമായ രേഖകളെല്ലാം സമര്‍പ്പിക്കാം. പിന്നീട് ഫീസ് അടയ്ക്കാം. 335.75 ദിര്‍ഹമാണ് വിസ ആപ്ലിക്കേഷന്‍ ഫീ.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഒന്നര കിലോ കഞ്ചാവുമായി യൂത്ത് കോൺഗ്രസ് പ്രവർത്തകൻ പിടിയിൽ

0
കൊല്ലം : ഒന്നര കിലോ കഞ്ചാവുമായി യൂത്ത് കോൺഗ്രസ് പ്രവർത്തകൻ പിടിയിൽ....

റെയിൽവേ സ്റ്റേഷനിൽ കഞ്ചാവ് കടത്തിക്കൊണ്ടു വന്ന ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ

0
പാലക്കാട് : റെയിൽവേ സ്റ്റേഷനിൽ കഞ്ചാവ് കടത്തിക്കൊണ്ടു വന്ന ഇതര സംസ്ഥാന...

സൗദിയിൽ പാചക വാതക വില വർധിപ്പിച്ചു

0
റിയാദ് : സൗദിയിൽ പാചക വാതക വില വർധിപ്പിച്ചു. ദ്രവീകൃത പെട്രോളിയം...

ഇടുക്കി കട്ടപ്പനയില്‍ കാട്ടുപന്നി ആക്രമണത്തില്‍ സ്‌കൂട്ടര്‍ യാത്രികയ്ക്ക് പരിക്കേറ്റു

0
കട്ടപ്പന: ഇടുക്കിയില്‍ കാട്ടുപന്നി ആക്രമണത്തില്‍ സ്‌കൂട്ടര്‍ യാത്രികയ്ക്ക് പരിക്കേറ്റു. നെടുങ്കണ്ടം ബ്ലോക്ക്...