Monday, May 20, 2024 10:24 am

യുഎഇയില്‍ സ്‌പോണ്‍സര്‍ ഇല്ലാതെ അഞ്ച് വര്‍ഷത്തെ വിസ

For full experience, Download our mobile application:
Get it on Google Play

അബുദാബി : യു എ ഇയില്‍ ജീവിക്കാനും ജോലി ചെയ്യാനും സ്വപ്നം കാണുന്നവരാണോ നിങ്ങള്‍. എന്നാല്‍ ധൈര്യമായി യു എ ഇയുടെ ഗ്രീന്‍ വിസ സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്താം. സ്‌പോണ്‍സര്‍മാരോ തൊഴിലുടമകളോ ഇല്ലാതെ അഞ്ച് വര്‍ഷം വരെ യു എ ഇയില്‍ ജോലി ചെയ്യാനും താസിക്കാനും അനുമതി നല്‍കുന്നതാണ് ഗ്രീന്‍ വിസ. യു എ ഇയില്‍ ഏതെങ്കിലും സ്ഥാപനവുമായി തൊഴില്‍ കരാര്‍ ഉള്ളവര്‍ക്ക് ഗ്രീന്‍ വിസ ലഭിക്കും. മാനവ വിഭവശേഷി എമിറേറ്റൈസേഷന്‍ മന്ത്രാലയം നിര്‍ണയിച്ചിരിക്കുന്ന ആദ്യ മൂന്ന് തൊഴില്‍ കാറ്റഗറിയില്‍ ഉള്‍പ്പെടുന്ന വിദഗ്ദ തൊഴിലാളികളാണെങ്കിലും ഗ്രീന്‍ വിസയ്ക്ക് അപേക്ഷിക്കാം. ഏറ്റവും കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത ബിരുദമോ തത്തുല്യമോ ആയിരിക്കണം. കൂടാതെ ശമ്പളം 15,000 ദിര്‍ഹത്തില്‍ കുറയരുത്.

ഇതിനായി ജി ഡി ആര്‍ എഫ് എയുടെ www.gdrfad.gov.ae എന്ന വെബ്സൈറ്റ് സന്ദര്‍ശിച്ച് ഹോം പേജിലെ സേവനങ്ങള്‍ എന്ന വിഭാഗത്തിന് കീഴിലെ എന്‍ട്രി പെര്‍മിറ്റുകള്‍ എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്യാം. തുടര്‍ന്ന് ന്യൂ എന്‍ട്രി പെര്‍മിറ്റ് ഫോര്‍ ഗ്രീന്‍ റസിഡന്‍സ് ആക്‌സസ് ചെയ്യാന്‍ എന്‍ട്രി പെര്‍മിറ്റ് സര്‍വീസില്‍ ക്ലിക്ക് ചെയ്യുക. ഗ്രീന്‍ വിസ സംവിധാനത്തിനുള്ളിലെ എല്ലാ വിഭാഗങ്ങളും ഇവിടെ നിങ്ങള്‍ക്ക് കാണാന്‍ സാധിക്കും. ഇതില്‍ നിന്നും ഇഷ്യൂയിങ് എന്‍ട്രി പെര്‍മിറ്റ് ഫോര്‍ ഗ്രീന്‍ റസിഡന്‍സ് ക്ലിക്ക് ചെയ്യാം. സ്റ്റാര്‍ട്ട് സര്‍വീസ് എന്നതില്‍ ക്ലിക്ക് ചെയ്തതിന് ശേഷം ലോഗിന്‍ പേജില്‍ രജിസ്റ്റര്‍ നൗ ക്ലിക്ക് ചെയ്യാം. ആവശ്യമായ പാസ്വേര്‍ഡുകള്‍ സമര്‍പ്പിക്കാം. ജി ഡി ആര്‍ എഫ് എയിലെ നിങ്ങളുടെ ഡാഷ് ബോര്‍ഡില്‍ ന്യൂ ആപ്ലിക്കേഷന്‍ ക്ലിക്ക് ചെയ്ത് ഗ്രീന്‍ റസിഡന്‍സ് ഫോര്‍ ഹൈ സ്‌കില്‍ഡ് വര്‍ക്കേഴ്‌സ് എന്ന വിഭാഗത്തില്‍ ക്ലിക്ക് ചെയ്യാം. വ്യക്തിഗത വിവരങ്ങള്‍ എല്ലാം നല്‍കാം. തുടര്‍ന്ന് ആവശ്യമായ രേഖകളെല്ലാം സമര്‍പ്പിക്കാം. പിന്നീട് ഫീസ് അടയ്ക്കാം. 335.75 ദിര്‍ഹമാണ് വിസ ആപ്ലിക്കേഷന്‍ ഫീ.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കൂടൽ – നെല്ലിമുരുപ്പ് മങ്കുഴി റോഡിൽ ജലജീവൻ മിഷൻ പദ്ധതിയുടെ പൈപ്പ് ലൈൻ ഇടാനെടുത്ത...

0
കോന്നി : കൂടൽ - നെല്ലിമുരുപ്പ് മങ്കുഴി റോഡിൽ ജലജീവൻ മിഷൻ...

കാഞ്ഞങ്ങാട് 10 വയസുകാരിയെ തട്ടിക്കൊണ്ടുപോയി ലൈം​ഗികാതിക്രമം ; പ്രതി കുടക് സ്വദേശിയായ യുവാവെന്ന് പോലീസ്

0
കാസർകോട്: കാഞ്ഞങ്ങാട് വീട്ടിൽ ഉറങ്ങിക്കിടന്ന പത്ത് വയസുകാരിയെ എടുത്തുകൊണ്ടുപോയി ലൈം​ഗിക അതിക്രമം...

എഴുമറ്റൂർ പഞ്ചായത്തിൽ സി.ഡി.എസ് തലത്തിൽ റിക്രിയേഷൻ സെന്ററുകൾ തുടങ്ങി

0
മല്ലപ്പള്ളി : കുടുംബശ്രീയുടെ 26-ാം വാർഷികത്തോട് അനുബന്ധിച്ച് എഴുമറ്റൂർ പഞ്ചായത്തിൽ സി.ഡി.എസ്...

മംഗലപുരത്ത് അപകടത്തിൽപ്പെട്ട പാചകവാതക ടാങ്കർ ലോറി ഉയർത്തി ; ഗതാഗതം പുനസ്ഥാപിച്ചു

0
തിരുവനന്തപുരം: മംഗലപുരത്ത് അപകടത്തിൽപ്പെട്ട ടാങ്കർ ലോറി ഉയർത്തി. രാത്രി 12.30 യോടെ...