സ്വകാര്യമേഖലയിൽ സ്വദേശി പങ്കാളിത്തം ശക്തമാക്കി യു.എ.ഇ

For full experience, Download our mobile application:
Get it on Google Play

ദുബായ്: യു.എ.ഇ. യിൽ സ്വകാര്യമേഖലയിലെ സ്വദേശിവത്കരണ നിരക്ക് ഒരു ലക്ഷം കവിഞ്ഞതായി യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ്‌ ബിൻ റാഷിദ് അൽ മക്തൂം എക്സിലൂടെ അറിയിച്ചു. രാജ്യത്തിന്റെ ചരിത്രത്തിലാദ്യമായാണ് ഇത്രയേറെ പൗരന്മാർ സ്വകാര്യമേഖലയിൽ ജോലി ചെയ്യുന്നതെന്ന് ശൈഖ് മുഹമ്മദ്‌ പറഞ്ഞു. തന്റെ സഹോദരനായ യു.എ.ഇ. പ്രസിഡന്റ് ശൈഖ് മുഹമ്മദ്‌ ബിൻ സായിദ് അൽ നഹ്യാൻ നാഫിസ് പദ്ധതി ആരംഭിച്ചതിന് ശേഷം 70,000 പേർ സ്വകാര്യ മേഖലയിൽ പ്രവേശിച്ചിട്ടുണ്ട്.

സ്വകാര്യ സ്ഥാപനങ്ങളിലേക്ക് പൗരൻമാരെ ആകർഷിക്കാൻ ആനുകൂല്യങ്ങളാണ് പദ്ധതി വാഗ്ദാനം ചെയ്യുന്നത്. അടുത്ത മൂന്ന് വർഷത്തിനകം പൗരന്മാർക്കായി 1,00,000 തൊഴിലവസരങ്ങൾ കൂടി സൃഷിക്കാനും യു.എ.ഇ. ലക്ഷ്യമിടുന്നുണ്ട്. സ്വകാര്യ മേഖലയിൽ മൂന്നു വർഷത്തെ പ്രവൃത്തി പരിചയമുള്ളവർക്ക് സർക്കാർ ജോലിയിൽ മുൻഗണന നൽകുന്ന പുതിയ നയവും മന്ത്രിസഭ അംഗീകരിച്ചിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് വീണ്ടും മഴ കനക്കുന്നു ; നാളെയും മറ്റന്നാളും ശക്തമായ മഴ

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു.നാളെയും മറ്റന്നാളും വിവിധ ജില്ലകളില്‍ ഒറ്റപ്പെട്ട...

കാസർഗോഡ് എംഡിഎംഎ കേസ് : മുഖ്യമന്ത്രിക്കെതിരെ ആരോപണം ശക്തമാക്കി പ്രതിപക്ഷം

0
കാസർഗോഡ് : കാസർഗോഡ് എംഡിഎംഎയുമായി പിടിയിലായവർക്ക് മുഖ്യമന്ത്രി വി ഡി സതീശനുമായി...

എഫ് സി ആർ എ ബിൽ ജെപിസിക്ക് ; ഇരുസഭകളിലും പ്രതിപക്ഷ പ്രതിഷേധം

0
ന്യൂഡൽഹി : വിദേശ സംഭവാന നിയന്ത്രണ നിയമഭേദഗതി ബിൽ സംയുക്ത പാർലമെന്ററി...

കാൻസറിനെ നോ‌‌ട്ടിഫയബിൾ ഡിസീസ് വിഭാഗത്തിലാക്കണം ; സുപ്രീംകോടതി

0
ന്യൂഡൽഹി : കാൻസറിനെ നോ‌‌ട്ടിഫയബിൾ ഡിസീസ് അഥവാ റിപ്പോർട്ട് ചെയ്യപ്പെടേണ്ട രോഗങ്ങളുടെ...