യുഎഇ: യുഎഇ അഞ്ച് ശതമാനത്തിലധികം എണ്ണവില വര്‍ധിപ്പിച്ചു. വര്‍ധിപ്പിച്ച റീട്ടെയില്‍ പെട്രോള്‍ വില മെയ് മാസം മുതല്‍ പ്രാബല്യത്തില്‍ വരും. എണ്ണ ഉല്‍പ്പാദക രാജ്യങ്ങള്‍ ഉല്‍പ്പാദനം വെട്ടിക്കുറച്ചതോടെയാണ് വിലവര്‍ധിച്ചത്. ഏപ്രിലില്‍, യുഎഇ, റഷ്യ, അള്‍ജീരിയ, കസാക്കിസ്ഥാന്‍, എന്നീ രാജ്യങ്ങളും ജിസിസി രാജ്യങ്ങളും പ്രതിദിനം 1.64 ദശലക്ഷം ബാരലിന്റെ എണ്ണ ഉല്‍പ്പാദനം വെട്ടിക്കുറച്ചതായി പ്രഖ്യാപിച്ചിരുന്നു.
മെയ് മുതല്‍ സൂപ്പര്‍ 98 പെട്രോളിന് 3.16 ദിര്‍ഹം വര്‍ധിപ്പിക്കും. 3.01 ദിര്‍ഹമായിരുന്നു നിലവിലെ നിരക്ക്. സ്പെഷ്യല്‍ 95 പെട്രോളിന് 2.90 ദിനാറില്‍ നിന്ന് 3.05 ദിനാറിലേക്ക് ഉയര്‍ന്നാണ് പുതിയ നിരക്ക്. ഇ-പ്ലസ് പെട്രോളിന് 2.82 ദിനാറില്‍ നിന്ന് 2.97 ദിനാറിലേക്കാണ് വില വര്‍ധിപ്പിച്ചത്. അതേസമയം, ഡീസലിന്റെ വില കഴിഞ്ഞ മാസം 3.03 ദിര്‍ഹത്തില്‍ നിന്ന് 2.91 ദിര്‍ഹമായി കുറഞ്ഞു.