ഇടുക്കി : സാമൂഹിക പ്രവർത്തക ഡോ. എം. എസ് .സുനിൽ സുരക്ഷിതമല്ലാത്ത കുടിലുകളിൽ കഴിയുന്ന നിരാലമ്പർക്ക് പണിത് നൽകുന്ന 281 – മത് സ്നേഹഭവനം വെള്ളത്തൂവൽ കുത്തുപാറ ചിറക്കൽ സിനോജി ചാക്കോയ്ക്കും 3 പെൺകുഞ്ഞുങ്ങൾക്ക് മായി വിദേശ മലയാളിയായ പി.സി. മാത്യുവിന്റെയും എൽസമ്മ മാത്യുവിന്റെയും സഹായത്താൽ നിർമ്മിച്ചു നൽകിയ വീടിൻറെ താക്കോൽദാനവും ഉദ്ഘാടനവും ഇടുക്കി ജില്ലാ കളക്ടർ ഷീബ ജോർജും ജോർജ് കുര്യാക്കോസും ചേർന്ന് നിർവഹിച്ചു.
വർഷങ്ങളായി അടച്ചുറപ്പില്ലാത്ത കുടിലിൽ ആയിരുന്നു ഷിനോജിയും ഭർത്താവ് ചാക്കോയും മൂന്ന് പെൺകുട്ടികളും താമസിച്ചിരുന്നത്. ഇഴ ജന്തുക്കളുടെയും മറ്റും ഉപദ്രവം ഉള്ളതിനാൽ ഭയ രഹിതമായി കിടന്നുറങ്ങാൻ പറ്റാത്ത സാഹചര്യത്തിലായിരുന്നു കുടുംബം. ഇവരുടെ സാഹചര്യം ജില്ലാ കളക്ടർ ആയ ഷീബ ജോർജ് ആണ് ടീച്ചറിനെ അറിയിക്കുന്നതും അതിൽപ്രകാരം ഇവരുടെ സാഹചര്യം നേരിട്ട് കണ്ട് മനസ്സിലാക്കിയ ടീച്ചർ ഇവർക്കായി മൂന്ന് മുറികളും അടുക്കളയും ഹാളും ശുചിമുറിയും സിറ്റൗട്ടും അടങ്ങിയ വീട് പൂർത്തീകരിച്ച് നൽകുകയായിരുന്നു. ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ബിന്ദു രാജേഷ്, വാർഡ് മെമ്പർ അനില സനിൽ, പ്രോജക്ട് കോഡിനേറ്റർ കെ .പി. ജയലാൽ, വില്ലേജ് ഓഫീസർ കെ .ഡി .സിന്ധു, അസിസ്റ്റൻറ് വില്ലേജ് ഓഫീസർ ജോൾ .എം, ഡെയ്സി മാത്യു, മാത്യൂസ്. എം. ജോർജ്, ഷീന സന്തോഷ്, ഗ്രേസി ആൻറണി എന്നിവർ പ്രസംഗിച്ചു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033