Wednesday, May 7, 2025 7:57 am

ഗാസയിലെ ജനങ്ങള്‍ക്ക് സഹായവുമായി യുഎഇ ; 68 ടണ്‍ ഭക്ഷ്യവസ്തുക്കള്‍ അയച്ചു

For full experience, Download our mobile application:
Get it on Google Play

അബുദാബി : ഗാസയിലെ ജനങ്ങള്‍ക്ക് സഹായവുമായി യുഎഇ. 68 ടണ്‍ ഭക്ഷ്യവസ്തുക്കളാണ് ഗാസയിലെ ജനങ്ങള്‍ക്കായി യുഎഇ അയച്ചത്. ഈജിപ്തിലെത്തിച്ച ദുരിതാശ്വാസ വസ്തുക്കള്‍ റഫാ അതിര്‍ത്തി വഴി ഗാലയില്‍ എത്തിച്ച് വിതരണം ചെയ്യും. യുഎന്‍ വേള്‍ഡ് ഫുഡ് പ്രോഗ്രാമിന്റെ ഭാഗമായാണ് പദ്ധതി. സഹായ വസ്തുക്കള്‍ ശേഖരിക്കുന്നതിനായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 30 ലേറെ കേന്ദ്രങ്ങളാണ് തുറന്നത്. സ്വദേശികളും വിദേശികളും ഉള്‍പ്പെടെ സംഭാവനകള്‍ നല്‍കി. കൂടാതെ നിരവധി ബിസിനസ് സംരംഭങ്ങളും ദുരിതാശ്വാസ പ്രവര്‍ത്തനകള്‍ക്ക് സഹായം നല്‍കുമെന്ന് അറിയിച്ചിട്ടുണ്ട്. എമിറേറ്റ്‌സ് റെഡ് ക്രസന്റ് വഴിയും പലസ്തീന്‍ ചില്‍ഡ്രന്‍സ് റിലീഫ് ഫണ്ട് വഴിയും സഹായമെത്തിക്കാനാണ് ഇവര്‍ പദ്ധതിയിടുന്നത്.

എമിറേറ്റ്‌സ് റെഡ് ക്രസന്റാണ് യുഎഇയില്‍ നിന്ന് സഹായ വസ്തുക്കള്‍ ശേഖരിച്ച് ദുരിതമനുഭവിക്കുന്നവര്‍ക്ക് എത്തിക്കാന്‍ സംവിധാനം ഒരുക്കിയത്. പലസ്തീന്‍ ജനതയ്ക്ക് സഹായം എത്തിക്കുന്നതിനായി ദുരിതാശ്വാസ വസ്തുക്കള്‍ സമാഹരിക്കുന്നത് യുഎഇയില്‍ തുടരുകയാണ്. കേടാകാത്ത ഭക്ഷ്യോല്‍പ്പന്നങ്ങള്‍, മരുന്ന്, പുതപ്പ്, പുതുവസ്ത്രങ്ങള്‍, കുട്ടികള്‍ക്കുള്ള ഡയപ്പര്‍ എന്നിവയാണ് ശേഖരിക്കുന്നത്. ഇവ തരംതിരിച്ച് പാക്ക് ചെയ്താണ് ഗാസയിലേക്ക് അയയ്ക്കുന്നത്. ദുരിതാശ്വാസ പദ്ധതിയിലേക്ക് സഹായം നല്‍കാന്‍ വിവിധ മാളുകളിലും സൗകര്യമൊരുക്കിയിട്ടുണ്ട്. പണമായും സഹായം സ്വീകരിക്കും.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

അമൃത്സറിലേക്കുള്ള രണ്ട് അന്താരാഷ്ട്ര വിമാനങ്ങൾ ദില്ലിയിലേക്ക് തിരിച്ചുവിട്ടതായി എയർ ഇന്ത്യ

0
ദില്ലി : പാക് അധിനിവേശ കശ്മീരിലെ (പിഒകെ) ഭീകര ക്യാമ്പുകൾക്കെതിരെ ഇന്ത്യ...

തെ​രു​വു​വി​ള​ക്കി​ന്‍റെ സോ​ളാ​ർ പാ​ന​ൽ ത​ല​യി​ൽ വീ​ണ് പ​രി​ക്കേ​റ്റ യു​വാ​വ് മ​രി​ച്ചു

0
ക​ണ്ണൂ​ർ: ബൈ​ക്കി​ൽ സ​ഞ്ച​രി​ക്കു​ന്ന​തി​നി​ടെ തെ​രു​വു​വി​ള​ക്കി​ന്‍റെ സോ​ളാ​ർ പാ​ന​ൽ ത​ല​യി​ൽ വീ​ണ് പ​രി​ക്കേ​റ്റ...

ഇന്ത്യൻ സേന തകർത്തത് ജയ്ഷെ, ലഷ്കർ താവളങ്ങൾ

0
ദില്ലി : ഓപ്പറേഷൻ സിന്ദൂറിലൂടെ ജയ്ഷെ, ലഷ്കർ താവളങ്ങളാണ് ഇന്ത്യൻ സേന...

തൃശൂർ പൂരം എഴുന്നള്ളിപ്പിനെത്തിച്ച ആന വിരണ്ടോടി ; 42 പേർക്ക് പരിക്ക്

0
തൃശൂർ: പൂരം എഴുന്നള്ളിപ്പിനെത്തിച്ച ആന വിരണ്ടോടി. ഊട്ടോളി രാമൻ എന്ന ആനയാണ്...