സ്വർണ്ണക്കടത്ത് ; വ്യാജ സ്വർണ ക്യാപ്സൂളുകളുമായി എത്തിയ യാത്രക്കാരൻ കരിപ്പൂർ വിമാനത്താവളത്തിൽ പിടിയിൽ

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : സ്വർണ്ണക്കടത്തു സംഘത്തെ കബളിപ്പിച്ചു സ്വർണം തട്ടിയെടുക്കാൻ വ്യാജ സ്വർണ ക്യാപ്സൂളുകളുമായി എത്തിയ യാത്രക്കാരൻ കരിപ്പൂർ വിമാനത്താവളത്തിൽ പിടിയിൽ. മേപ്പയൂർ സ്വദേശി തട്ടാർ പൊയിൽ നൗഷാദ് ആണ് കസ്റ്റസിന്റെ പിടിയിലായത്. സ്വർണ്ണവുമായി ദോഹയിൽ നിന്നുള്ള വിമാനത്തിൽ യാത്രക്കാരൻ എത്തുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇയാളിൽ നിന്നും ക്യാപ്സുളുകൾ കണ്ടെടുത്തത്. ഇതിൽ സ്വർണ്ണം ഇല്ലെന്നു മനസിലായതോടെ ഇയാളെ വിശദമായി ചോദ്യം ചെയ്തപ്പോളാണ് സ്വർണ്ണക്കടത്ത് സംഘത്തെ കബളിപ്പിക്കാനാണ് വ്യാജ സ്വർണ്ണ ക്യാപ്സൂളുമായി എത്തിയതെന്നു മനസിലായത്.

ദോഹയിൽ നിന്നും വിമാനം കയറും മുമ്പേ സ്വർണം അടങ്ങിയ ക്യാപ്‌സ്യൂൾ ഒരാൾക്ക് കൈമാറിയെന്നും പകരം ഒഴിഞ്ഞ ക്യാപ്സൂൾ  ശരീരത്തിൽ വെക്കുകയായിരുന്നുവെന്നും നൗഷാദ് കസ്റ്റംസിനോട് പറഞ്ഞു. ഈ സംഘം തന്നെയാണ് നൗഷാദ് സ്വർണ്ണവുമായി വരുന്നുണ്ടെന്നു കസ്റ്റംസിനെ അറിയിച്ചത്. കസ്റ്റംസ് പിടികൂടിയാൽ  സ്വർണ്ണം മറിച്ചു നൽകിയ കാര്യം സ്വർണ്ണക്കടത്ത് സംഘം അറിയില്ലെന്ന ധാരണയിലാണ് സ്വർണ്ണം പൊട്ടിക്കുന്ന സംഘങ്ങൾ ഇത്തരം വിദ്യകൾ പയറ്റുന്നത്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മുക്കുപണ്ടത്തിന് സ്വർണ്ണത്തിന്റെ വില നൽകി ബാങ്ക് അപ്രൈസറുടെ തട്ടിപ്പ് ; ലക്ഷങ്ങൾ തട്ടിയ സംഘം...

0
കൊച്ചി: മുക്കുപണ്ടം പണയംവെച്ച് ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസില്‍ ബാങ്ക് അപ്രൈസറും സുഹൃത്തുക്കളും...

​’ടെലഗ്രാം വലിയ സുരക്ഷാ ഭീഷണി’ ; ഹൈക്കോടതിയിൽ ഗുരുതര ആരോപണങ്ങളുമായി കേന്ദ്ര സർക്കാർ, ചോദ്യങ്ങളുമായി...

0
ന്യൂഡൽഹി: തെറ്റായ സൈബർ പ്രക്രിയകൾക്കെതിരെ മുൻകരുതൽ നടപടികൾ സ്വീകരിക്കാൻ നിരവധി...

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
ഗതാഗതം തടസപ്പെടും പുനരുദ്ധാര പ്രവര്‍ത്തനം നടക്കുന്നതിനാല്‍ കോഴഞ്ചേരി ഗ്രാമപഞ്ചായത്തിലെ കിടങ്ങാലിപടി മുതല്‍ പന്നിവേലിചിറ...

മറയൂരിൽ മധ്യവയസ്കൻ മരിച്ച നിലയിൽ : കാട്ടാന ആക്രമണമെന്ന് ആരോപിച്ച് വൻ പ്രതിഷേധവുമായി നാട്ടുകാർ

0
ഇടുക്കി : മറയൂരിൽ മധ്യവയസ്കനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി....