റോഡിൽ നിറയെ സാധന സാമഗ്രികൾ : ദുരിതത്തിൽ യാത്രക്കാർ

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂർ : തിരുവൻവണ്ടൂർ – പ്രാവിൻ കൂട് റോഡിൽ തിരുവൻവണ്ടൂർ ഫെഡറൽ ബാങ്കിനു സമീപം അപകടകരമാംവിധം നിർമ്മാണ പ്രവർത്തനങ്ങൾക്കാവശ്യമായ എം -സാൻറും സിമൻറ് ഇഷ്ടികയും ഇറക്കുന്നതായി പരാതി. ഇരുഭാഗത്തു നിന്നു വരുന്ന വാഹനങ്ങൾക്ക് ഈ ഭാഗത്തെത്തുമ്പോൾ കടന്നു പോകുവാൻ പറ്റാത്ത വിധമാണ് റോഡിൽ സാധന സാമഗ്രികൾ ഇറക്കിയിരിക്കുന്നത്. റോഡിൻ്റെ പാർശ്വഭാഗത്തെ വെള്ളവരയും കഴിഞ്ഞുള്ള ഭാഗം ഏകദേശം കാൽ ഭാഗവും കൈയ്യടക്കിയിരിക്കുകയാണ്. റോഡിന് ഈ ഭാഗത്ത് വളവ് ഉള്ളതിനാൽ കഴിഞ്ഞ ദിവസങ്ങളിൽ ഇരുചക്രവാഹന യാത്രികരിൽ പലരും ഇവിടെ തെന്നി വീണ് അപകടമുണ്ടായി. ബാങ്കും ബിസിനസ് സ്ഥാപനങ്ങളുമുള്ളതിനാൽ നിരവധി വാഹനങ്ങൾ ഇവിടെ പാർക്ക് ചെയ്യുന്നുമുണ്ട്. ഇതിനാൽ അപകട സാദ്ധ്യത കൂടുതലാണ്. ഇതു സംബന്ധിച്ച് അധികൃതർ നടപടിയെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബോക്സിംഗിൽ ഇരട്ട സ്വർണം കൊയ്ത് പ്രീതിയും ജെയ്‌സ്മിനും

0
ന്യൂഡൽഹി : ഗ്ലാസ്‌കോ കോമൺവെൽത്ത് ഗെയിംസിന്റെ പത്താം ദിനം ഇന്ത്യയ്ക്ക്...

ആര്‍. സു​ഗതന് അനുകൂലമായി തദ്ദേശ വകുപ്പ് അണ്ടർ സെക്രട്ടറി റിപ്പോർട്ട്‌ നൽകിയത് ഞെട്ടിക്കുന്നതെന്ന് മന്ത്രി...

0
തിരുവനന്തപുരം: കാപ്പാ കേസില്‍ പ്രതിയായി ജയിലില്‍ കഴിയുന്ന തിരുവനന്തപുരം കോര്‍പറേഷനിലെ ബിജെപി...

ആലപ്പുഴ ജില്ലയിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ജില്ലാ കളക്ടർ

0
ആലപ്പുഴ: ആലപ്പുഴ ജില്ലയിലും അയൽ ജില്ലകളായ പത്തനംതിട്ടയിലും കോട്ടയത്തുമുണ്ടായ കനത്ത മഴയെയും...

പാർലമെന്‍റിലെ അയോധ്യ രാമക്ഷേത്ര ഭണ്ഡാരക്കൊള്ള പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ കേസെടുത്തു

0
ഡൽഹി: പാർലമെന്‍റിലെ അയോധ്യ രാമക്ഷേത്ര ഭണ്ഡാരക്കൊള്ള പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ...