ഓള പരപ്പില്‍ വിജയഗാഥ രചിക്കുവാൻ തലവടി ചുണ്ടനിൽ ഇക്കുറി യുബിസി കൈനകരി തുഴയെറിയും

For full experience, Download our mobile application:
Get it on Google Play

എടത്വാ : നെഹ്‌റു ട്രോഫി ഉൾപ്പെടെ സി.ബി.എൽ മത്സരങ്ങൾക്കായി തലവടി ചുണ്ടനിൽ ഇക്കുറി യുബിസി കൈനകരി തുഴയെറിയും. ഇത് സംബന്ധിച്ച് ഉള്ള ധാരണ പത്രം ഒപ്പുവെച്ചതായി പ്രസിഡന്റ് ഷിനു എസ് പിള്ള അറിയിച്ചു. സമിതി വർക്കിംഗ്‌ പ്രസിഡന്റ് ജോമോൻ ചക്കാലയിൽ അധ്യക്ഷത വഹിച്ച യോഗം തലവടി ചുണ്ടൻ വള്ളം ശില്പി സാബു നാരായണൻ ആചാരി ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി റിക്സൺ എടത്തിൽ, ട്രഷറാർ അരുൺ പുന്നശ്ശേരിൽ യുബിസി കൈനകരി ടീം പ്രസിഡന്റ് സുനിൽ പത്മനാഭന്‍, സെക്രട്ടറി സജിമോൻ വടക്കേചാവറ എന്നിവർ ചേർന്ന് ഒപ്പു വെച്ചു.

വൈസ് പ്രസിഡന്റുമാരായ കെ ആർ ഗോപകുമാർ, പ്രിൻസ് പാലത്തിങ്കൽ മീഡിയ കോർഡിനേറ്റർമാരായ അജിത്ത് പിഷാരത്ത്, ഡോ.ജോൺസൺ വി.ഇടിക്കുള, ജോജി ജെ വയലപ്പള്ളി, അനിൽ കുമാർ കുന്നംപള്ളിൽ, ഗോകുൽ, ജേക്കബ് നീരേറ്റുപുറം, തോമസ്കുട്ടി ചാലുങ്കൽ, ജെറി മാമൂട്ടിൽ, ഷിനു ദാമോദരന്‍ ,ഏബ്രഹാം ഫിലിപ്പോസ്, യു.ബി.സി. കൈനകരി ടീം രക്ഷാധികാരി കെ.എ പ്രമോദ് ,ലീഡിങ് ക്യാപ്റ്റൻ രാഹുൽ പ്രകാശ്, ക്യാപ്റ്റൻ പത്മകുമാര്‍ പുത്തൻപറമ്പിൽ, സൈ ജോചോപ്പൻ മംഗലശ്ശേരി എന്നിവർ പ്രസംഗിച്ചു. 2023 ജനുവരി 1ന് നീരണിഞ്ഞ തലവടി ചുണ്ടൻ വള്ളം കഴിഞ്ഞ സീസണിൽ കന്നി അങ്കത്തിലൂടെ മികച്ച പ്രകടനം നടത്തി ജലോത്സവ ലോകത്ത് ആവേശമായി മാറിയിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ; ഓണക്കാലത്ത് ട്രെയിനുകളിലും സ്റ്റേഷനുകളിലും കനത്ത സുരക്ഷ

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണാഘോഷവുമായി ബന്ധപ്പെട്ട് ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും സുരക്ഷ ശക്തമാക്കി...

തലസ്ഥാനത്ത് ഷിഗെല്ല ഭീതി വീണ്ടും; മൂന്ന് വയസുകാരിയായ കുട്ടിക്ക് രോഗബാധ സ്ഥിരീകരിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരത്ത് മൂന്നുവയസുകാരിക്ക് ആണ്...

ദുബായിലേക്ക് ഹവാല മാർഗം പണം കൈമാറി; വീണ വിജയനെതിരെ ഗുരുതര ആരോപണങ്ങളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

0
കൊച്ചി: സിഎംആർഎൽ-എക്സാലോജിക് കേസിൽ വീണ ടിക്കെതിരെ അതീവ ഗുരുതരമായ കണ്ടെത്തെലുകൾ നടത്തിയതായി...