Sunday, May 4, 2025 2:45 pm

സുഭദ്ര കൊലപാതകക്കേസ്; പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി പോലീസ്

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ: സുഭദ്ര കൊലപാതകക്കേസിൽ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി പോലീസ്. കേസിൽ ഇരുവരുടെയും ചോദ്യം ചെയ്യൽ പുരോ​ഗമിക്കുകയാണ്. പ്രതികളായ മാത്യൂസിനെയും ശർമിളയേയും വെവ്വേറെ മുറിയിൽ ഇരുത്തിയാണ് ചോദ്യം ചെയ്യുന്നത്. മാത്യൂസിന്റെ സുഹൃത്തിനെയും ചോദ്യം ചെയ്തുവരികയാണ്. പ്രാഥമിക ചോ​ദ്യം ചെയ്യലിൽ പ്രതികൾ കുറ്റം സമ്മതിച്ചിട്ടുണ്ട്. ഇവരെ വൈദ്യ പരിശോധനയ്ക്കായി ആലപ്പുഴ ജനറൽ ആശുപത്രിയിൽ എത്തിക്കും. വയോധികയെ സംഘം കൊലപ്പെടുത്തിയത് സാമ്പത്തിക ലാഭത്തിനായാണെന്ന് എസ്പി പറഞ്ഞു. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും. കൊലപാതകത്തിന് പിന്നാലെ ഒളിവിൽ പോയ പ്രതികളെ കർണാടകയിലെ മണിപ്പാലിൽ നിന്നാണ് പൊലീസ് കണ്ടെത്തിയത്. ഫോൺ കേന്ദ്രീകരിച്ച് നടത്തിയ തെരച്ചിലിലാണ് പ്രതികളെ പിടികൂടിയത്. ഓ​ഗസ്റ്റ് നാലിനാണ് കൊച്ചി കടവന്ത്രയിൽ നിന്ന് 73കാരിയായ സുഭദ്രയെ കാണാതാകുന്നത്. ഏഴാം തീയതി മകൻ രാധാകൃഷ്ണൻ സുഭദ്രയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി കടവന്ത്ര പോലീസിൽ പരാതി നൽകുകയായിരുന്നു. അമ്പലങ്ങളിൽ മറ്റും പോകാറുണ്ടായിരുന്ന സുഭദ്ര പലപ്പോഴും ഒന്നോ രണ്ടോ ദിവസങ്ങൾക്ക് ശേഷമാണ് തിരിച്ചുവരാറ്. എന്നാൽ സുഭദ്ര തിരിച്ചെത്തുകയോ ഫോണിൽ ബന്ധപ്പെടാതിരിക്കുകയോ ചെയ്യാതിരുന്നതോടെയാണ് മകൻ പോലീസിൽ പരാതി നൽകിയത്. മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ സുഭദ്ര അവസാനം എത്തിയത് കലവൂരാണെന്ന് കണ്ടെത്തിയിരുന്നു.

ഇതിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ ഒരു മാസത്തോളമായി പോലീസ് അന്വേഷണം നടത്തിവരികയായിരുന്നു. പ്രതികളായ ശർമിളയും മാത്യൂസുമായി സുഭദ്രയ്ക്ക് അടുത്ത ബന്ധമുണ്ടായിരുന്നു. ഇടയ്ക്കിടയ്ക്ക് സുഭദ്ര ഇവരെ സന്ദർശിച്ചിരുന്നു. മൂവരും ഒന്നിച്ച് യാത്രകളും നടത്താറുണ്ട്. ഇതിനിടെ സുഭദ്രയുടെ സ്വർണം പ്രതികൾ മോഷ്ടിച്ചിരുന്നു. ഇതിനെ ചൊല്ലി സുഭദ്ര ഇരുവരുമായും വാക്കുതർക്കത്തിലേർപ്പെട്ടിരുന്നുവെങ്കിലും ക്രമേണ പഴയ സൗഹൃദം പുനസ്ഥാപിക്കുകയായിരുന്നു, തുടർന്ന് പ്രതികൾ സുഭദ്രയെ കലവൂരിലെ വീട്ടിലേക്ക് വിളിച്ചുവരുത്തുകയും കൊലപ്പെടുത്തുകയുമായിരുന്നുവെന്നാണ് റിപ്പോർട്ട്. സുഭദ്രയുടെ പക്കലുണ്ടായിരുന്ന സ്വർണം കവർന്ന ശേഷം പ്രതികൾ വയോധികയെ കുഴിച്ചുമൂടി. അന്വേഷണത്തിൽ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചതോടെയാണ് സുഭദ്ര ശർമിളയോടൊപ്പമായിരുന്നുവെന്ന് പോലീസിന് വിവരം ലഭിക്കുന്നത്. ഇതോടെ പോലീസ് ശർമിളയും മാത്യൂസും താമസിക്കുന്ന കോർത്തുശേരിയിലെ വീട്ടിലെത്തി. പൂട്ടിയിട്ട വീടിന്റെ പറമ്പിൽ നിന്നും പോലീസ് മൃതദേഹം കണ്ടെത്തുകയായിരുന്നു. ഇതിനു മുമ്പേ തന്നെ പോലീസ് ഉഡുപ്പി കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയിരുന്നു. ഉഡുപ്പിയിൽ നിന്നും യുപിഐ വഴി പണമിടപാട് നടത്തിയതായി കണ്ടെത്തിയതിന് പിന്നാലെയാണ് പോലീസ് ഉഡുപ്പിയിലെത്തുന്നത്. പ്രതികൾ ഫോൺ സ്വിച്ച് ഓഫ് ചെയ്തിരുന്നെങ്കിലും യുപിഐ വഴി 60,000 രൂപ അക്കൗണ്ടിൽ എത്തിയതും ഉഡുപ്പിയിലെ എടിഎമ്മിൽനിന്നു പണമെടുത്തതും പോലീസിന് ഇവരുടെ നീക്കങ്ങൾ മനസ്സിലാക്കാൻ സൗകര്യമായി. പോലീസ് ഉഡുപ്പിയിൽ അന്വേഷണം നടത്തുന്നതിനിടെ പ്രതികൾ 24ന് കേരളത്തിലെത്തിയിരുന്നു. ഇത് പോലീസ് അറിഞ്ഞെന്ന് മനസിലാക്കിയ പ്രതികൾ കൊച്ചിയിലേക്കും പിന്നീട് കർണാടകയിലേക്കും മുങ്ങി. പ്രതികളുടെ ചിത്രങ്ങളുൾപ്പെടെ വാർത്തകളിലും സമൂഹമാധ്യമങ്ങളിലും പ്രചരിച്ചതോടെയാണ് കർണാടകയിലേക്ക് നീങ്ങിയത്. ഇതിന് പിന്നാലെയാണ് പോലീസിന്റെ പിടിയിലാകുന്നത്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ജമ്മു കാശ്മീരിൽ വാഹനാപകടത്തിൽ 3 സൈനികർ മരിച്ചു

0
ജമ്മു: ജമ്മു കാശ്മീരിൽ വാഹനാപകടത്തിൽ 3 സൈനികർ മരിച്ചു. റംബാനിൽ ആണ്...

പ്ല​സ് വ​ൺ പ്ര​വേ​ശ​ന ഏ​ക​ജാ​ല​ക സം​വി​ധാ​നം പ​രി​ഷ്ക​രി​ക്ക​ണം : എ​ച്ച്എ​സ്എ​സ്ടി​എ

0
പ​ത്ത​നം​തി​ട്ട : പ്ല​സ് വ​ൺ പ്ര​വേ​ശ​ന ഏ​ക ജാ​ല​ക സം​വി​ധാ​നം...

ജാമ്യം ലഭിച്ചതിന് ശേഷം റാപ്പർ വേടന് വീണ്ടും വേദിയൊരുക്കി സർക്കാർ

0
ഇടുക്കി: ഇടുക്കിയിൽ സർക്കാർ പരിപാടിയിൽ വേടൻ എത്തും. വിവാദത്തെ തുടർന്ന് മാറ്റിവച്ച...

ക​ല്ലേ​ലി എ​സ്റ്റേ​റ്റ് റ​ബ​ർ തോ​ട്ട​ത്തി​ൽ കാ​ട്ടാ​ന ഓ​ടി​ച്ചു വീണ് ടാ​പ്പിം​ഗ് തൊ​ഴി​ലാ​ളി​ക്കു പ​രി​ക്ക്

0
കോ​ന്നി : ക​ല്ലേ​ലി എ​സ്റ്റേ​റ്റ് റ​ബ​ർ തോ​ട്ട​ത്തി​ൽ കാ​ട്ടാ​ന ഓ​ടി​ച്ചു...