കൊവിഡ്-19 : എസി ഉപയോഗിക്കരുതെന്ന മുന്നറിയിപ്പുമായി മഹാരാഷ്ട്ര സർക്കാർ

For full experience, Download our mobile application:
Get it on Google Play

മുംബൈ : കൊറോണ വൈറസ് രോഗബാധ വ്യാപിക്കുന്ന സാഹചര്യത്തിൽ എസി ഉപയോഗിക്കരുതെന്ന മുന്നറിയിപ്പുമായി മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. എസി ഉപയോഗം ഈർപ്പം വർധിപ്പിക്കുന്നതിനാൽ വീടുകളിൽ എസി ഉപയോഗിക്കരുതെന്നാണ് അദ്ദേഹം പറയുന്നത്. എയർ കണ്ടീഷൻ ഉപയോഗിക്കുന്നതിനു പകരം ജനാലകൾ തുറന്നിട്ട് ശുദ്ധ വായു ശ്വസിക്കാൻ ശ്രമിക്കുകയാണ് വേണ്ടതെന്നാണ് അദ്ദേഹം പറയുന്നത്. കേന്ദ്ര നിർദേശപ്രകാരമാണ് എസി ഉപയോഗിക്കരുതെന്ന് പറയുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ലോക്ക് ഡൗൺ പ്രഖ്യാപിച്ചതുകൊണ്ട് അവശ്യ സാധനങ്ങൾ കിട്ടില്ലെന്ന ഭയം വേണ്ടെന്നും എല്ലാ പൗന്മാർക്കുമുള്ള സാധനങ്ങൾ ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. മാസ്കുകളും മറ്റും തന്ന് സർക്കാരിനെ സഹായിക്കാൻ നിരവധിയാളുകൾ മുന്നോട്ട് വരുന്നുണ്ടെന്ന കാര്യവും ഉദ്ധവ് താക്കറെ പറഞ്ഞു. വ്യവസായികളോടും സ്ഥാപനങ്ങളോടും തൊഴിലാളികളുടെ വേതനം കുറക്കുകയോ മറ്റെന്തെങ്കിലും നടപടികൾ സ്വീകരിക്കുകയോ ചെയ്യാൻ പാടില്ലെന്ന നിർദേശവും അദ്ദേഹം നൽകി.

രാജ്യത്ത് കൂടുതൽ കൊവിഡ്-19 കേസുകൾ റിപ്പോർട്ട് ചെയ്ത സംസ്ഥാനമാണ് മഹാരാഷ്ട്ര. ഇന്ത്യയിൽ രോഗബാധിതരുടെ എണ്ണം 100 കടന്ന ആദ്യ സംസ്ഥാനവും ഇതായിരുന്നു. മഹാരാഷ്ട്രയില്‍ ചൊവ്വാഴ്‍ച മരിച്ച സ്ത്രീക്ക് കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചതോടെ ഇന്ത്യയില്‍ മരണസംഖ്യ 13 ആയും ഉയർന്നിട്ടുണ്ട്. സംസ്ഥാനത്തെ കൊവിഡ് ബാധിച്ചുള്ള നാലാമത്തെ മരണം കൂടിയായിരുന്നു ഇത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി കെ കെ രാഗേഷ്

0
കണ്ണൂര്‍: മുന്‍ സ്പീക്കര്‍ ഷംസീറിനെതിരായ പരാമര്‍ശത്തില്‍ എസ്എന്‍ഡിപി യോഗം ജനറല്‍...

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് സീറ്റ് നൽകി സംസ്ഥാനം പിടിക്കാനൊരുങ്ങി...

0
ഗാന്ധിനഗര്‍: അടുത്ത വർഷം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...