കായംകുളo : യുഡിഎഫ് സ്ഥാനാര്‍ഥി അരിത ബാബുവിന്റെ പോസ്റ്റര്‍ ഒട്ടിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് മര്‍ദനമേറ്റു. കൃഷ്ണപുരം സ്വദേശികളായ നൗഷാദ്, ഷൈന്‍ എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. ഇന്നലെ അര്‍ധരാത്രിയോടെ വീടിനു സമീപം പോസ്റ്റര്‍ പതിപ്പിക്കുമ്പോഴാണ് ബൈക്കിലെത്തിയ ചിലര്‍ മര്‍ദിച്ചതെന്ന് ഇവര്‍ പറയുന്നു. സാരമായി പരുക്കേറ്റ നൗഷാദിനെ കായംകുളം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അക്രമത്തിനു പിന്നില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. പരുക്കേറ്റവരെ സ്ഥാനാര്‍ഥി അരിത ബാബു ആശുപത്രിയിലെത്തി സന്ദര്‍ശിച്ചു.
യുഡിഎഫ് സ്ഥാനാര്‍ഥി അരിത ബാബുവിന്റെ പോസ്റ്റര്‍ ഒട്ടിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് മര്‍ദനo
RECENT NEWS
Advertisment