പത്തനംതിട്ട : ആറന്മുള നിയോജകമണ്ഡലം യു.ഡി.എഫ് നേതൃസമ്മേളനം പത്തനംതിട്ട ഡി.സി.സി ഓഫീസില്‍ കൂടി. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ നയിക്കുന്ന മലയോര ജാഥയില്‍ ആയിരം പ്രതിനിധികളെ പങ്കെടുപ്പിക്കാന്‍ തീരുമാനിച്ചു. പരിപാടിയുടെ വിജയത്തിനായി ജനുവരി 28, 29 തീയതികളില്‍ മണ്ഡലം യു.ഡി.എഫ് യോഗങ്ങള്‍ വിളിച്ചു കൂട്ടുവാനും ഗ്രാമീണമേഖലകളില്‍ പ്രചരണം നടത്തുവാനും തീരുമാനിച്ചു. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാന്‍ കഴിയാത്ത ഗവണ്‍മെന്‍റാണ് കേരളം ഭരിക്കുന്നതെന്നും ഈ ഗവണ്‍മെന്‍റിനെതിരെയുള്ള ജനവികാരം മലയോര ജാഥയില്‍ ഉണ്ടാകുമെന്നും ഡി.സി.സി പ്രസിഡന്‍റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍ പറഞ്ഞു.
കേരള ജനതയെ വന്യജീവികളില്‍ നിന്ന് സംരക്ഷിക്കുന്നതിനുള്ള നീക്കം സംസ്ഥാന സര്‍ക്കാര്‍ നടത്തിയില്ലെങ്കില്‍ അതിശക്തമായ സമരവുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു. ആറന്മുള നിയോഗജക മണ്ഡലം യു.ഡി.എഫ് നേതൃയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. യു.ഡി.എഫ് നിയോജകമണ്ഡലം ചെയര്‍മാന്‍ ടി.എം. ഹമീദ് അദ്ധ്യക്ഷത വഹിച്ചു. യു.ഡി.എഫ് ജില്ലാ കണ്‍വീനര്‍ എ. ഷംസുദ്ദീന്‍, നിയോജക മണ്ഡലം കണ്‍വീനര്‍ അഡ്വ. ജോണ്‍സണ്‍ വിളവിനാല്‍, തോമസ് ജോസഫ്, ദീപു ഉമ്മന്‍, അനീഷ് വരിക്കണ്ണാമല, ഷാം കുരുവിള, കെ. ജാസിംകുട്ടി, ജി. രഘുനാഥ്, ജെറി മാത്യു സാം, അബ്ദുള്‍കലാം ആസാദ്, എം.എച്ച്. ഷാജി, നൈസാം എന്‍.എ, റനീസ് മുഹമ്മദ്, പി.കെ. ഇക്ബാല്‍, അജിത് മണ്ണില്‍, ലിജോ ബേബി, ജോണ്‍സ് യോഹന്നാന്‍ എന്നിവര്‍ പ്രസംഗിച്ചു.