യു.ഡി.എഫ് ആറന്മുള നിയോജകമണ്ഡലം നേതൃസമ്മേളനം നടത്തി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ആറന്മുള നിയോജകമണ്ഡലം യു.ഡി.എഫ് നേതൃസമ്മേളനം പത്തനംതിട്ട ഡി.സി.സി ഓഫീസില്‍ കൂടി. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ നയിക്കുന്ന മലയോര ജാഥയില്‍ ആയിരം പ്രതിനിധികളെ പങ്കെടുപ്പിക്കാന്‍ തീരുമാനിച്ചു. പരിപാടിയുടെ വിജയത്തിനായി ജനുവരി 28, 29 തീയതികളില്‍ മണ്ഡലം യു.ഡി.എഫ് യോഗങ്ങള്‍ വിളിച്ചു കൂട്ടുവാനും ഗ്രാമീണമേഖലകളില്‍ പ്രചരണം നടത്തുവാനും തീരുമാനിച്ചു. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാന്‍ കഴിയാത്ത ഗവണ്‍മെന്‍റാണ് കേരളം ഭരിക്കുന്നതെന്നും ഈ ഗവണ്‍മെന്‍റിനെതിരെയുള്ള ജനവികാരം മലയോര ജാഥയില്‍ ഉണ്ടാകുമെന്നും ഡി.സി.സി പ്രസിഡന്‍റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍ പറഞ്ഞു.

കേരള ജനതയെ വന്യജീവികളില്‍ നിന്ന് സംരക്ഷിക്കുന്നതിനുള്ള നീക്കം സംസ്ഥാന സര്‍ക്കാര്‍ നടത്തിയില്ലെങ്കില്‍ അതിശക്തമായ സമരവുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു. ആറന്മുള നിയോഗജക മണ്ഡലം യു.ഡി.എഫ് നേതൃയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. യു.ഡി.എഫ് നിയോജകമണ്ഡലം ചെയര്‍മാന്‍ ടി.എം. ഹമീദ് അദ്ധ്യക്ഷത വഹിച്ചു. യു.ഡി.എഫ് ജില്ലാ കണ്‍വീനര്‍ എ. ഷംസുദ്ദീന്‍, നിയോജക മണ്ഡലം കണ്‍വീനര്‍ അഡ്വ. ജോണ്‍സണ്‍ വിളവിനാല്‍, തോമസ് ജോസഫ്, ദീപു ഉമ്മന്‍, അനീഷ് വരിക്കണ്ണാമല, ഷാം കുരുവിള, കെ. ജാസിംകുട്ടി, ജി. രഘുനാഥ്, ജെറി മാത്യു സാം, അബ്ദുള്‍കലാം ആസാദ്, എം.എച്ച്. ഷാജി, നൈസാം എന്‍.എ, റനീസ് മുഹമ്മദ്, പി.കെ. ഇക്ബാല്‍, അജിത് മണ്ണില്‍, ലിജോ ബേബി, ജോണ്‍സ് യോഹന്നാന്‍ എന്നിവര്‍ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒരു വയസുകാരിയെ അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മ ക്രിസ്റ്റിയുടെ മൊഴിയിൽ കൂടുതൽ അന്വേഷണത്തിന്...

0
തിരുവനന്തപുരം: വിളവൂർക്കലിൽ ഒരു വയസുകാരിയെ അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മ...

കോഴിക്കോട് ജില്ലയിൽ നാളെ ​ഗതാ​ഗത നിയന്ത്രണം ഏർപ്പെടുത്തി

0
കോഴിക്കോട്: മലേഷ്യൻ പ്രധാനമന്ത്രി അൻവ‍ർ ഇബ്രാഹിമിൻ്റെ സന്ദർശനത്തെ തുടർന്ന് കോഴിക്കോട് ജില്ലയിൽ...

വടകര എംഡിഎംഎ കേസില്‍ പ്രതികള്‍ക്ക് തിരിച്ചടി

0
കോഴിക്കോട്: വടകര എംഡിഎംഎ കേസില്‍ പ്രതികള്‍ക്ക് തിരിച്ചടി. കേസിലെ മൂന്ന് പ്രതികള്‍...

കാറിൽ എംഡിഎംഎ കടത്തി ; യുവതിയും യുവാവും അറസ്റ്റിൽ

0
ചെർക്കള : കാറിൽ കടത്തുകയായിരുന്ന എംഡിഎംഎയുമായി യുവതിയും യുവാവും അറസ്റ്റിൽ. ചട്ടഞ്ചാൽ,...