Friday, May 9, 2025 6:06 pm

യു.ഡി.എഫ് ബഹുസ്വരതാ സംഗമം ഇന്ന് തിരുവനന്തപുരത്ത്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ഏക സിവില്‍കോഡിനും മണിപ്പൂരിലെ ആക്രമണങ്ങള്‍ക്കും എതിരായ യു.ഡി.എഫ് ബഹുസ്വരതാ സംഗമം ഇന്ന് തിരുവനന്തപുരത്ത് നടക്കും. രാവിലെ 10ന് നാലാഞ്ചിറ ഗിരിദീപം ഓഡിറ്റോറിയത്തിലാണ് സംഗമം. പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ സംഗമത്തില്‍ അധ്യക്ഷത വഹിക്കും. ഘടകകക്ഷി നേതാക്കള്‍, വിവിധ സാമുദായിക സംഘടനാ നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. യു.ഡി.എഫ് നേതാക്കളായ കെ. സുധാകരൻ, പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, പി.ജെ ജോസഫ്, പി.കെ കുഞ്ഞാലിക്കുട്ടി, രമേശ് ചെന്നിത്തല തുടങ്ങിയവർ സംസാരിക്കും. ഇതിന് തുടര്‍ച്ചയായി ആഗസ്റ്റ് ആദ്യവാരം സംസ്ഥാനത്തെ എല്ലാ മണ്ഡലങ്ങളിലും ബഹുസ്വരതാ സംഗമങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്.

മുസ്ലിം സംഘടനാ നേതാക്കളായ കെ. ആലിക്കുട്ടി മുസ്‍ലിയാര്‍, ഹമീദ് ഫൈസി അമ്പലക്കടവ്, പി. മുജീബ് റഹ്‌മാൻ, ടി.പി അബ്ദുല്ലക്കോയ മദനി, ടി.കെ അഷറഫ്, വണ്ടൂർ അബ്ദുൽ റഹ്‌മാൻ ഫൈസി, തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി, അഡ്വ. കെ.പി മുഹമ്മദ്, ഡോ. ഫസൽ ഗഫൂർ, പാളയം ഇമാം വി.പി ഷുബൈബ് മൗലവി, വിവിധ ക്രൈസ്തവ മതവിഭാഗങ്ങളിൽനിന്നായി ഡോ. ഗബ്രിയേൽ മാർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത, ബിഷപ്പ് ഡോ. സാമുവേൽ മാർ ഐറേനിയോസ്, ഡോ. ജോസഫ് മാർ ബർണബാസ്, ബിഷപ് റവ. ഉമ്മൻ ജോർജ്, ബിഷപ് ധർമരാജ് റസാലം, മോൺ. ജോസഫ് വാണിയപ്പുരയ്ക്കൽ, ഫാ. മോർളി കൈതപ്പറമ്പിൽ, സാംസ്‌കാരിക നേതാക്കളായ അടൂർ ഗോപാലകൃഷ്ണൻ, ജോർജ് ഓണക്കൂർ, പെരുമ്പടവം ശ്രീധരൻ തുടങ്ങിയവർ പങ്കെടുക്കുമെന്നാണ് യു.ഡി.എഫ് കണ്‍വീനര്‍ എം.എം ഹസന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചത്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

യുവാക്കളെ കത്തി കാണിച്ച് പണവും ബൈക്കും കവര്‍ന്ന കേസിലെ പ്രതിയെ പോലീസ് പിടികൂടി

0
കോഴിക്കോട്: മെഡിക്കല്‍ കോളേജ് പരിസരത്ത് വെച്ച് സുഹൃത്തുക്കളായ യുവാക്കളെ കത്തി കാണിച്ച്...

24 നഗരങ്ങൾ ലക്ഷ്യമിട്ട് പാകിസ്താൻ അയച്ച ഡ്രോണുകൾ ഇന്ത്യൻ സൈന്യം തകർത്തുവെന്ന് റിപ്പോർട്ട്

0
ന്യൂഡൽഹി: ജമ്മു ഉൾപ്പെടെ വിവിധ ഇന്ത്യൻ മേഖലയിലേക്ക് മിസൈലുകൾ തൊടുത്ത് പാകിസ്താൻ...

കെഎസ്ആർടിസി ബസിൽ ബൈക്ക് ഇടിച്ചുകയറി ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു

0
ചാലക്കുടി: തൃശൂരിൽ പുതുക്കാട് സ്റ്റാന്‌റിന് മുൻപിൽ കെഎസ്ആർടിസി ബസിൽ ബൈക്ക് ഇടിച്ചുകയറി...

കെഎസ്ആർടിസിക്ക് സംസ്ഥാന സർക്കാർ സഹായമായി 103.24 കോടി രൂപ കൂടി അനുവദിച്ചു

0
തിരുവനന്തപുരം: കെഎസ്ആർടിസിക്ക് സംസ്ഥാന സർക്കാർ സഹായമായി 103.24 കോടി രൂപ കൂടി...