കോഴിക്കോട് കള്ളവോട്ട് തടയാൻ ശ്രമിച്ച യുഡിഎഫ് ബൂത്ത് ഏജന്റിന് മർദനം

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : കോഴിക്കോട് വാണിമേലിൽ യുഡിഎഫ് ബൂത്ത് ഏജന്റിന് മർദനം. യുഡിഎഫ് ബൂത്ത് ഏജന്റ് കിഴക്കയിൽ ജിജിന സുരേഷിനാണ് മർദനമേറ്റത്. കള്ളവോട്ട് നീക്കം തടയാൻ ശ്രമിച്ചതാണ് അക്രമത്തിന് കാരണം. ബൂത്തിലെ എല്ലാ നടപടി ക്രമങ്ങളും കഴിഞ്ഞ് പുറത്തിറങ്ങാൻ നിൽക്കുന്ന സമയത്താണ് ഒരു സ്ത്രീ എത്തുന്നത്. അത്രയും സമയം അവർ പുറത്ത് തന്നെ ഇരിക്കുകയായിരുന്നു. അവരുടെ കൈവശം ഉണ്ടായിരുന്ന വടി ഉപയോഗിച്ച് തലയ്ക്ക് അടിച്ചു. പിന്നീട് കൂട്ടമായി വന്ന് ആളുകൾ മർദിച്ചു, ഏതോ ഒരു വീട്ടിൽ ഓടി കയറുന്നത് വരെ എന്നെ അടിച്ചു ജിജിന പ്രതികരിച്ചു. വൈകീട്ട് 5 മണിയോടെയായിരുന്നു സംഭവം.

നെടുംപറമ്പ് എൽ പി സ്കൂളിലായിരുന്നു സംഭവം നടന്നത്. പരുക്കേറ്റ ജിജിനയെ നാദാപുരം ഗവൺമെന്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജിജിനയെ മർദിച്ചവർക്കെതിരെ കേസെടുക്കണമെന്നാണ് ആവശ്യം. പോലീസ് ഇവർക്കായി അന്വേഷണം ആരംഭിച്ചു. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥിയായി ജിജിന മത്സരിച്ചിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലക്ഷദ്വീപിൽ കാണാതായ പോലീസുകാരെ 7 ദിവസമായിട്ടും കണ്ടെത്താനായില്ല

0
കൊച്ചി: ലക്ഷദ്വീപിൽ കാണാതായ പോലീസുകാരെ 7 ദിവസമായിട്ടും കണ്ടെത്താനായില്ല. സുഹേലി ദ്വീപിലെ...

കടുത്ത പനിയെത്തുടർന്ന് മന്ത്രി സി.പി.ജോണിൻെറ വ്യാഴാഴ്ച വരെയുളള പരിപാടികൾ റദ്ദാക്കി

0
തിരുവനന്തപുരം: ഗതാഗത മന്ത്രി സി.പി.ജോണിൻെറ പരിപാടികൾ റദ്ദാക്കി. കടുത്ത പനിയെത്തുടർന്ന് സി.പി.ജോണിൻെറ...

കെഎം ബഷീർ അപകട മരണക്കേസിൽ വിചാരണ നടപടികൾ ഒരു മാസത്തേക്ക് നിർത്തി വയ്ക്കാൻ ഹൈക്കോടതി...

0
തിരുവനന്തപുരം: മാധ്യമ പ്രവർത്തകൻ കെഎം ബഷീർ അപകട മരണക്കേസിൽ വിചാരണ നടപടികൾ...

മുട്ടിൽ മരംമുറി വഞ്ചനാ കേസിൽ പ്രതികളായ ജോസ്കുട്ടി അഗസ്റ്റിൻ, ആന്റോ അഗസ്റ്റിൻ, റോജി അഗസ്റ്റിൻ...

0
കൊച്ചി: മുട്ടിൽ മരംമുറി വഞ്ചനാ കേസിൽ പ്രതികളായ ജോസ്കുട്ടി അഗസ്റ്റിൻ, ആന്റോ...