തിരുവനന്തപുരം : വി.എസ്. ശിവകുമാർ എം.എൽ.എക്കെതിരെ യു.ഡി.എഫ് സ്ഥാനാർത്ഥി രംഗത്ത്. തോൽപ്പിക്കാനായി വോട്ട് മറിച്ചെന്നാണ് ആരോപണം. തിരുവനന്തപുരം കോർപ്പറേഷനിലെ നെടുങ്കാട് വാർഡിൽ നിന്നും മത്സരിച്ച സ്ഥാനാർത്ഥി എസ്.ആർ. പത്മകുമാറാണ് ആരോപണം ഉന്നയിച്ചത്. ഫോര്‍വേഡ് ബ്ലോക്കിന്റെ സ്ഥാനാര്‍ത്ഥിയായിട്ടായിരുന്നു അദ്ദേഹം ജനവിധി തേടിയിരുന്നത്.
കഴിഞ്ഞ തവണ ആയിരത്തിന് മുകളില്‍ വോട്ട് ലഭിച്ചിരുന്ന വാര്‍ഡില്‍ വെറും 74 വോട്ടുകള്‍ മാത്രമാണ് പത്മകുമാറിന് ഇത്തവണ നേടാനായത്. അതുകൊണ്ടാണ് ഗുരുതര ആരോപണവുമായി സ്ഥനാര്‍ത്ഥി തന്നെ രംഗത്ത് എത്തിയത്. തിരുവനന്തപുരം എം.എല്‍.എ കൂടിയായി ശിവകുമാര്‍ ഇടപെട്ട് വോട്ട് കച്ചവടം നടത്തിയതുകൊണ്ടാണ് ഇത്രയും വോട്ടുകള്‍ കുറഞ്ഞതെന്ന് പത്മകുമാര്‍ ആരോപിക്കുന്നു. എന്നാല്‍ ആരോപണങ്ങള്‍ ശിവകുമാര്‍ നിഷേധിച്ചു.