എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി തോമസ് ഐസക്കിന്‍റെ വെല്ലുവിളിക്ക് ഫേസ്ബുക്ക് പോസ്റ്റിലൂടെ മറുപടിയൊരുക്കി യുഡിഎഫ് സ്ഥാനാര്‍ത്ഥി ആന്‍റോ ആന്‍റണി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി തോമസ് ഐസക്കിന്‍റെ വെല്ലുവിളിക്ക് ഫേസ്ബുക്ക് പോസ്റ്റിലൂടെ മറുപടിയൊരുക്കി യുഡിഎഫ് സ്ഥാനാര്‍ത്ഥി ആന്‍റോ ആന്‍റണി. എസ്എഫ്ഐക്കാര്‍ കൊന്ന കെഎസ്‍യുക്കാരുടെ പട്ടിക പുറത്തുവിടണമെന്നായിരുന്നു തോമസ് ഐസക്കിന്‍റെ വെല്ലുവിളി. പത്തനംതിട്ട പ്രസ് ക്ലബ് സംഘടിപ്പിച്ച സംവാദ പരിപാടിക്കിടെയാണ് തോമസ് ഐസക് പട്ടിക പുറത്തുവിടാൻ യുഡിഎഫ് സ്ഥാനാർത്ഥി ആന്‍റോ ആന്‍റണിയെ വെല്ലുവിളിച്ചത്. വാർത്താസമ്മേളനം നടത്തി ലിസ്റ്റ് പുറത്തുവിടുമെന്ന് പ്രഖ്യാപിച്ച ആന്‍റോ ആന്‍റണി പക്ഷേ ഒടുവിൽ ഫേസ്ബുക്ക് കുറിപ്പെഴുതി തടിയൂരുകയാണ് ചെയ്തത്. എസ്എഫ്ഐക്കാർ കൊലപ്പെടുത്തിയ കെഎസ്‍യുക്കാരുടെ പട്ടിക വാർത്താസമ്മേളനത്തിലൂടെ പുറത്തുവിടാമെന്ന് ആന്‍റോ ആന്‍റണി പറഞ്ഞതോടെയാണ് സംഭവങ്ങളുടെ തുടക്കം.

രണ്ട് ദിവസത്തിനിപ്പുറവും ആന്‍റോ ആന്‍റണി വാര്‍ത്താസമ്മേളനം നടത്താതായതോടെ പ്രസ് ക്ലബ്ബിലെ സംവാദ പരിപാടിക്കിടെ തോമസ് ഐസക് ഇക്കാര്യം എടുത്തിടുകയായിരുന്നു. സോഷ്യല്‍ മീഡിയയിലും ആന്‍റോ ആന്‍റണിക്കെതിരെ വിമര്‍ശനങ്ങളും പരിഹാസങ്ങളും വന്നു. ഇതോടെ ഫേസ്ബുക്കില്‍ വിശദീകരണം നല്‍കിയിരിക്കുകയാണ് ആന്‍റോ ആന്‍റണി. ഫ്രാൻസിസ് കരിയപ്പയി, സജിത്ത് ലാൽ, ഷുഹൈബ് തുടങ്ങി ശരത് ലാലിന്‍റെയും കൃപേഷിന്‍റെയും കൊലപാതകങ്ങൾ വരെ പറഞ്ഞായിരുന്നു പ്രതിരോധം. തന്നെ പരിഹസിച്ച മന്ത്രി വീണ ജോർജ്ജിനെയും ആന്‍റോ ആന്‍റണി വിമര്‍ശിച്ചു. വീണയ്ക്ക് തന്‍റെ വകുപ്പ് ഭരിക്കാൻ പോലും അറിയില്ലെന്നാണ് ആന്‍റോ തിരിച്ചടിച്ചത്. ഇതിനിടെ ആന്‍റോ ആന്‍റണിക്ക് കവചം തീർത്ത് യുഡിഎഫുകാരും രംഗത്ത് എത്തി. എന്നാൽ ഫേസ്ബുക്ക് വിശദീകരണത്തിൽ തൃപ്തരാകാത്ത ഇടതര്‍ ആന്‍റോയ്ക്കെതിരായ സോഷ്യൽ മീഡിയ പരിഹാസം തുടരുകയാണ്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വൺ മില്യൻ തൂഫാൻ ഗോൾസ് : തലവടി സി.എം.എസ് ഹൈസ്ക്കൂളിലെ ഭാഗ്യശാലി സാനിയ

0
എടത്വ : വിദ്യാഭ്യാസ വകുപ്പിന്റെ ലഹരിക്കെതിരെയുള്ള വൺ മില്യൻ തൂഫാൻ ഗോൾസ്...

‘ഭാവിതലമുറയുടെ ജീവിതം തകർക്കരുത്’ ; വിദ്യാർഥി പ്രക്ഷോഭത്തെ പിന്തുണച്ച് കുഞ്ചാക്കോ ബോബൻ

0
ഡൽഹി : കോക്രോച്ച് ജനതാ പാർട്ടിയുടെ നേതൃത്വത്തിൽ നടക്കുന്ന വിദ്യാർഥി പ്രക്ഷോഭത്തിന്...

ഒളിവിൽ കഴിഞ്ഞ പോക്സോ കേസ് പ്രതി തേക്കുതോട്ടില്‍ പിടിയില്‍

0
കൊടുമൺ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം ഒളിവിൽ പോയ പ്രതിയെ...

ഇരുമ്പ് പൈപ്പ് കൊണ്ട് അയൽവാസിയുടെ കൈമുട്ട് തല്ലിത്തകർത്തു : ഒളിവിൽ കഴിഞ്ഞ കോന്നി അരുവാപ്പുലം...

0
കോന്നി : മുൻ വൈരാഗ്യം മൂലം അയൽവാസിയായ യുവാവിന്റെ കൈമുട്ട് സംഘം...