തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ മരം ദേഹത്ത് വീണ് സ്ഥാനാര്‍ത്ഥി മരിച്ചു. കാരോട് പഞ്ചായത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കെ ഗിരിജ കുമാരിയാണ് മരിച്ചത്.
മരം മുറിച്ചുകൊണ്ടിരുന്ന സ്ഥലത്ത് പ്രചാരണത്തിനായി എത്തിയതായിരുന്നു സ്ഥാനാര്‍ത്ഥി. വഴിയിലൂടെ വരികയായിരുന്ന ഗിരിജ കുമാരിയുടെ തലയിലേക്ക് കയര്‍ കെട്ടി മുറിച്ചു മാറ്റുകയായിരുന്ന ആഞ്ഞിലി മരം ദിശതെറ്റി പതിക്കുകയായിരുന്നുവെന്നാണ് വിവരം.
അപകടമുണ്ടായ ഉടനെ ഗിരിജാ കുമാരിയെ പാറശാലയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. അപകട സമയത്ത് ഗിരിജ കുമാരിയുടെ ഭര്‍ത്താവും ഒപ്പമുണ്ടായിരുന്നു.