കൽപ്പറ്റയിൽ വിജയം ഉറപ്പിച്ച് യുഡിഎഫ് സ്ഥാനാർഥി ടി സിദ്ദിഖ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിൽ കൽപ്പറ്റയിൽ വിജയം ഉറപ്പിച്ച് യുഡിഎഫ് സ്ഥാനാർഥി ടി സിദ്ദിഖ്. സിറ്റിങ് എംഎൽഎയായ ടി സിദ്ദിഖിന് മണ്ഡലത്തിൽ ഇക്കുറി വമ്പൻ മുന്നേറ്റം. വോട്ടെണ്ണൽ അവസാന റൗണ്ടുകളോട് അടുക്കുമ്പോൾ സിദ്ദിഖിൻ്റെ ലീ‍ഡ് 36,000 വോട്ടുകൾ പിന്നിട്ടു. എൽഡിഎഫ് സ്ഥാനാ‍ഥി പികെ അനിൽ കുമാ‍ർ, എൻഡിഎ സ്ഥാനാർഥി പ്രശാന്ത് മലവയൽ എന്നിവരായിരുന്നു സിദ്ദിഖിൻ്റെ എതിരാളികൾ. വോട്ടെണ്ണൽ 17ൽ 13 റൗണ്ട് പിന്നിടുമ്പോൾ മുഴുവൻ റൗണ്ടുകളിലും മേൽക്കൈ സിദ്ദിഖിന് തന്നെ.

ഇതുവരെ 76,978 വോട്ട് സിദ്ദിഖ് നേടിയപ്പോൾ, ആ‍ർജെഡി സ്ഥാനാർഥിയായ പികെ അനിൽ കുമാറിന് 40933 വോട്ടുകളും പ്രശാന്ത് മലവയലിന് 15,639 വോട്ടുകളുമാണ് ലഭിച്ചത്. എൽഡിഎഫിനും യുഡിഎഫിനും ഒരുപോലെ സ്വാധീനമുള്ള കൽപ്പറ്റയിൽ 2021ൽ ആദ്യമായി മത്സരത്തിനിറങ്ങിയ സിദ്ദിഖിന് 5,470 വോട്ടുകൾക്കായിരുന്നു വിജയം. എൽഡിഎഫിന് വേണ്ടി മത്സരിച്ച എൽജെഡിയുടെ എംവി ശ്രേയാംസ് കുമാറിനെ പരാജയപ്പെടുത്തിയായിരുന്നു സിദ്ദിഖ് ചുരമിറങ്ങി നിയമസഭയിൽ എത്തിയത്.

മുണ്ടക്കൈ – ചൂരൽമല ദുരന്തബാധിത‍ർക്കായി സംസ്ഥാന സർക്കാർ പണികഴിപ്പിച്ച വയനാട് ടൗൺഷിപ്പ് സ്ഥിതിചെയ്യുന്ന മണ്ഡലം കൂടിയാണ് കൽപ്പറ്റ. ടൗൺഷിപ്പിൻ്റെ ഉദ്ഘാടനച്ചടങ്ങിനിടെ സിദ്ദിഖ് സംസാരിക്കവെ കൂക്കുവിളി ഉണ്ടായത് വലിയ ച‍ർച്ചയായിരുന്നു. കൂക്കുവിളി തനിക്ക് മനോവിഷമം ഉണ്ടാക്കിയെന്ന് സിദ്ദിഖ് പ്രതികരിച്ചിരുന്നു. അതേസമയം പിണറായി വിജയൻ സർക്കാരിൻ്റെ സ്വപ്നപദ്ധതിയായ നി‍ർദിഷ്ട ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാതയുടെ ഒരു ഭാ​ഗവും കൽപറ്റ മണ്ഡലത്തിൽ ഉൾപ്പെടുന്നുണ്ട്. വികസനപ്രവർത്തനങ്ങൾ വോട്ടാകുമെന്ന എൽഡിഎഫ് കണക്കുകൂട്ടിയിരുന്നെങ്കിലും അത് അനുകൂലമായിട്ടില്ല.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങളിൽ മുഖ്യമന്ത്രിയുടെ നിലപാട് അഭിനന്ദനാർഹം; പിന്തുണയുമായി ലത്തീൻ ആർച്ച് ബിഷപ്പ്

0
കൊല്ലം: കടലില്‍ കാണാതായ മത്സ്യത്തൊഴിലാളികളെ കണ്ടെത്താനുള്ള തെരച്ചിലില്‍ സര്‍ക്കാരിനെ പ്രശംസിച്ച് ലത്തീന്‍...

അമൃതാനന്ദമയിയുമായി കൂടിക്കാഴ്ച നടത്തി വി ഡി സതീശൻ

0
കൊല്ലം: അമൃതാനന്ദമയിയെ കണ്ട് മുഖ്യമന്ത്രി വി ഡി സതീശൻ. കൊല്ലത്ത് നിന്ന്...

എക്‌സൈസ് മന്ത്രിക്കെതിരെയുള്ള സമൂഹമാധ്യമങ്ങളിലെ വ്യാജപ്രചാരണം; സൈബർ പോലീസ് അന്വേഷണം ആരംഭിച്ചു

0
തിരുവനന്തപുരം: എക്‌സൈസ് മന്ത്രിക്കെതിരെ വ്യാജ പ്രചരണം നടത്തിയെന്ന പരാതിയില്‍ കേസെടുത്ത് തിരുവനന്തപുരം...

ലഹരിക്കേസ്; മുഖ്യമന്ത്രിയുടെ സോഷ്യൽമീഡിയ കോർഡിനേറ്റർ അറസ്റ്റിൽ

0
കാസർകോട്: ലഹരിക്കേസിൽ മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയ കോർഡിനേറ്റർ പിടിയിൽ. യൂത്ത് കോൺഗ്രസിന്റെ...