തിരുവനന്തപുരം: എം.എം. ഹസനെ പുതിയ യുഡിഎഫ് കണ്‍വീനറായി തിരഞ്ഞെടുത്തു. ബെന്നി ബെഹനാന്‍ രാജിവെച്ച ഒഴിവിലേക്കാണ് അദ്ദേഹത്തെ തിരഞ്ഞെടുത്തത്. നേരത്തെ തന്നെ ഹസനെ യു.ഡി.എഫ് കണ്‍വീനറാക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
ഘടകക്ഷികളുമായി ആലോചിച്ചാണ് ഹസനെ തിരഞ്ഞെടുത്തതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. 2018ലാണ് യുഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തേക്ക് ബെന്നി ബെഹ്നാന്‍ എത്തുന്നത്. എ ഗ്രൂപ്പിലെ ഭിന്നതയുടെ ഭാഗമായാണ് ബെന്നി ബഹനാന്‍ രാജിവെച്ചതെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും അദ്ദേഹം ഇത്തരം വാര്‍ത്തകള്‍ തള്ളിയിരുന്നു.