Sunday, March 30, 2025 6:29 am

കോൺഗ്രസിന്റെ മുഖ്യമന്ത്രിയെ തീരുമാനിക്കേണ്ടത് സാമുദായിക നേതാക്കളല്ലെന്ന് യുഡിഎഫ് കൺവീനർ എം എം ഹസ്സൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ യുഡിഎഫ് കൺവീനർ എം എം ഹസ്സൻ. വി ഡി സതീശനെതിരായ വെള്ളാപ്പള്ളിയുടെ വിമർശനങ്ങളെ കോൺഗ്രസ്സ് തള്ളികളയുന്നുവെന്നും പ്രതിപക്ഷ നേതാവിനെ അഹങ്കാരിയായി ചിത്രീകരിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് ഇതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കോൺഗ്രസിന്റെ മുഖ്യമന്ത്രിയെ തീരുമാനിക്കേണ്ടത് സാമുദായിക നേതാക്കളല്ലെന്ന് പറഞ്ഞ ഹസ്സൻ, രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകാൻ യോഗ്യനെന്ന വെള്ളാപ്പള്ളിയുടെ പ്രസ്താവന സ്വാഗതം ചെയ്യുന്നുവെന്നും വ്യക്തമാക്കി. മുഖ്യമന്ത്രിയെ ഉയർത്തി ഇതുവരെയും കോൺഗ്രസ് ഒരു തിരഞ്ഞെടുപ്പും നേരിട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

സിപിഎം പിബി അംഗം എ വിജയരാഘവന്റെ പ്രസ്താവന സിപിഎം ന്യൂനപക്ഷ കാർഡ് മാറ്റി ഭൂരിപക്ഷത്തിൻ്റെ കാർഡിറക്കുന്നതിൻ്റെ തെളിവാണെന്ന് അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും പറയുന്നതിലൂടെ പ്രസ്താവന ഒറ്റപ്പെട്ടതല്ലെന്ന് വ്യക്തമാകുന്നു. മുഖ്യമന്ത്രി കണ്ണടച്ച് ഇരട്ടാക്കുകയാണ്. സിപിഎം പത്ത് വർഷക്കാലം ജമാ അത്തെ ഇസ്ലാമിയെ കൂടെ കൊണ്ട് നടന്നവരാണ്. ഭൂരിപക്ഷ വർഗീയതയെ പ്രീണിപ്പിക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. നാലഞ്ച് വോട്ടിന് വേണ്ടി വർഗീയ കക്ഷികളുമായി ചേർന്ന് പ്രവർത്തിച്ചത് സിപിഎമ്മാണ്. കേരളത്തിൽ ബിജെപിയുടെ ആവശ്യമില്ല. അവരുടെ പ്രവർത്തനം സിപിഐഎം ശക്തമായി നടത്തുന്നുണ്ട്. സിപിഐഎം റെഡ് കാർഡ് മാറ്റി കാവി കാർഡിറക്കുന്നുവെന്നും അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി സിപിഎമ്മിന്റെ സഖ്യകക്ഷിയാകുമെന്നും ഹസൻ പറഞ്ഞു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

മ്യാൻമറിൽ ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം 1644 ആയി

0
ബാങ്കോക്ക് : മ്യാൻമറിൽ ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം 1644 ആയി. 3408...

വിദേശ വിദ്യാ‍ർഥികൾക്ക് വിസ റദ്ദാക്കിക്കൊണ്ടുള്ള അറിയിപ്പുകൾ

0
വാഷിംഗ്ടൺ : അമേരിക്കയിൽ പഠിക്കുന്ന ഇന്ത്യക്കാരടക്കമുള്ള നിരവധി വിദേശ വിദ്യാ‍ർഥികൾക്ക് വിസ...

മദ്യലഹരയിൽ മകൻ അമ്മയെ ക്രൂരമായി മർദിച്ചു

0
തൃശൂർ : തൃശൂർ ദേശമംഗലത്ത് മദ്യലഹരയിൽ മകൻ അമ്മയെ ശീമക്കൊന്നയുടെ മരവടി...

ആരാധനാലയങ്ങളുടെ 500 മീറ്ററിനുള്ളിൽ മാംസ വിൽപ്പന നിരോധിച്ചു

0
ലഖ്‌നൗ : ഇന്ന് മുതൽ ആരംഭിക്കുന്ന ഒമ്പത് ദിവസത്തെ ഛൈത്ര നവരാത്രി...